HOME
DETAILS

ലൈംഗിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

  
Web Desk
November 28, 2025 | 11:21 AM

rahul-mankootathil-anticipatory-bail-sexual-harassment-case

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി.തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്. യുവതി നല്‍കിയിരിക്കുന്നത് വ്യാജപരാതിയാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും ജാമ്യഹരജിയില്‍ പറയുന്നു. പരാതിക്കാരിയുമായി ദീര്‍ഘകാല സൗഹൃദമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. യുവതി ആരോപിക്കുന്നത് പോലെ ബലാത്സംഗം ചെയ്തിട്ടില്ല. ഗര്‍ഭഛിദ്രം പോലുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ഹരജിയില്‍ പറയുന്നു. കൂടാതെ പൊലിസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്റെ ഹരജിയിലുണ്ട്. ഹരജി നാളെ പരിഗണിക്കാനാണ് സാധ്യത.

ഇന്നലെ ഉച്ചയ്ക്കു ശേഷം സഹോദരനൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതും ഇതുവരെ പുറത്തു വരാത്തതുമായ സമൂഹമാധ്യമ ചാറ്റുകളും ശബ്ദസന്ദേശവും ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ യുവതി കൈമാറി. പരാതി ലഭിച്ചതിനു പിന്നാലെ ഡി.ജി.പി റവാഡ ചന്ദ്രശേഖറുമായി നടത്തിയ ആശയവിനിമയത്തിനു ശേഷം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. എ.ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാത്രി തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. 

യുവതി കൈമാറിയ ശബ്ദരേഖകളുടെയും ചാറ്റുകളുടെയും ആധികാരികത ഉറപ്പിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും. നിയമസഭയ്ക്കുള്ളില്‍ അല്ലാത്തതിനാല്‍ അറസ്റ്റിന് സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശങ്ങള്‍ കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ എന്ന പരിശോധന അന്വേഷണത്തില്‍ നിര്‍ണായകമാണ്. നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ഓഗസ്റ്റിലാണ് ക്രൈംബ്രാഞ്ച് രാഹുലിനെതിരേ കേസെടുത്തത്. അഞ്ച് പേര്‍ ഇ മെയില്‍ വഴി പൊലിസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ദുര്‍ബലമായ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിജീവിത മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്യാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു. ഇതിനിടെയാണ് യുവതി നേരിട്ട് പരാതി നല്‍കിയത്. 

രാഹുലിന്റെ പാലക്കാട്ടെ എം.എല്‍.എ ഓഫിസ് അടച്ചിട്ട നിലയിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.രാഹുല്‍ ഒളിവിലാണെന്നാണ് പൊലിസ് നിഗമനം. രാഹുല്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍, ബ്യൂറോ ഓഫ് എമിഗ്രേഷന് കത്തയച്ചുകൊണ്ട് രാജ്യത്തുള്ള എല്ലാ എയര്‍പോര്‍ട്ടുകളിലും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

MLA Rahul Mankootathil files an anticipatory bail plea after a sexual harassment case is registered based on a young woman’s complaint.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ ഇത്തിഹാദ്: ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്ന് ദുബൈ പൊലിസ്

uae
  •  an hour ago
No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  3 hours ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  3 hours ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  3 hours ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 hours ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  4 hours ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  4 hours ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  5 hours ago