രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പൊലിസ്; ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി
തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലിസ്. രാഹുലിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാഹുല്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹം ഉയര്‍ന്നിരുന്നു.
20 പേജുള്ള മൊഴിയാണ് യുവതി പൊലിസിന് നല്‍കിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നല്‍കിയതെന്നാണ് യുവതി പൊലിസിനെ അറിയിച്ചത്. അടൂര്‍ സ്വദേശിയായ ഒരു വ്യാപാരിക്കുവേണ്ടിയും പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ ഈ ഗുളികകള്‍ കഴിച്ചത്. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടുവെന്നും യുവതി മൊഴിയില്‍ പറയുന്നു.പിന്നീട് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് താന്‍ സമീപിച്ചത്. പൊലിസ് ഈ ഡോക്ടറെയും ആശുപത്രിയെയും തിരിച്ചറിഞ്ഞതായും വിവരമുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ തിരുവനന്തപുരം വലിയമല പൊലിസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കൂടാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി എന്നീ ഗുരുതരമായ കുറ്റങ്ങളാണ് എംഎല്‍എക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിലവില്‍ വലിയമല പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടര്‍ നടപടികള്‍ക്കായി നേമം പൊലിസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറല്‍ എസ്.പി.ക്കാണ് കേസിന്റെ അന്വേഷണ ചുമതല.പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. യുവതി കൈമാറിയ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും കേസില്‍ നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."