HOME
DETAILS

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

  
Web Desk
November 28, 2025 | 1:21 PM

Argentine legend Lionel Messi will be visiting India next month
അർജന്റൈൻ ഇതിഹാസം ലയണൽ മെസി അടുത്ത മാസം ഇന്ത്യയിലെത്തും. മൂന്ന് ദിവസമാണ് മെസി ഇന്ത്യയിൽ തുടരുക. ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലാണ് മെസി സന്ദർശനം നടത്തുക. കൊൽക്കത്ത, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് മെസി സന്ദർശനം നടത്തുക. ഡിസംബർ 13ന് രാവിലെ കൊൽക്കത്തയിലാണ് ഗോട്ട് ടൂർ ആരംഭിക്കുന്നത്. അന്നേദിവസം തന്നെ രണ്ടാം പാദ പരിപാടികൾ വൈകുന്നേരം ഹൈദരാബാദിലും നടക്കും. ഡിസംബർ 14ന് മുംബൈയിലും ഡിസംബർ 15ന് ഡൽഹിയിലും മെസി സന്ദർശനം നടത്തും. 
 
ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മെസി പുറത്തുവിട്ടത്. 
 
''ഇന്ത്യയിൽ നിന്നുള്ള എല്ലാ സ്നേഹത്തിനും നന്ദി! 'GOAT' ടൂർ ഏതാനും ആഴ്ചക്കുളിൽ ആരംഭിക്കും. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള എന്റെ സന്ദർശനത്തിൽ ഹൈദരാബാദും ചേർത്തിട്ടുണ്ടെന്ന് പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഉടനെ തന്നെ ഇന്ത്യയിൽ കാണാം'' മെസി സോഷ്യൽ മീഡിയയിൽ കുറിച്ചു. 
 
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ മെസി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വിരാട് കോഹ്‌ലി, എംഎസ് ധോണി തുടങ്ങിയ ഇതിഹാസ താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് താരങ്ങൾ പങ്കെടുക്കുന്ന മത്സരമായിരിക്കും ഇതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.  
 
മെസി ഇതാദ്യമായല്ല ഇന്ത്യയിലേക്ക് സന്ദർശനം നടത്തുന്നത്. 2011ൽ അർജന്റീന ദേശീയ ടീമും മെസിയും ഇന്ത്യയിലേക്ക് ഫുട്ബോൾ കളിക്കാൻ എത്തിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ സൗഹൃദ മത്സരവും അന്ന് അർജന്റീന കളിച്ചിരുന്നു. നീണ്ട 14 വർഷങ്ങൾക്ക് ശേഷം മെസി വീണ്ടും ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആവേശത്തിലാവുമെന്നുറപ്പാണ്. 
 
Argentine legend Lionel Messi will be visiting India next month. Messi will be in India for three days. Messi will visit four major cities in India. Messi will visit Kolkata, Mumbai, Delhi and Hyderabad.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  39 minutes ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  an hour ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  an hour ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  an hour ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  2 hours ago
No Image

ദുബൈ മെട്രോയും ലഗേജ് നിയമങ്ങളും; ഈദുൽ ഇത്തിഹാദ് അവധിക്കാല യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർടിഎ

uae
  •  2 hours ago
No Image

ക്യാപ്റ്റനായി ചെന്നൈ താരം, ടീമിൽ വൈഭവും; കിരീടം നേടാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  2 hours ago
No Image

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നാറില്‍ 120 അടി ഉയരത്തില്‍ സ്‌കൈ ഡൈനിംങില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

Kerala
  •  2 hours ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

National
  •  2 hours ago