HOME
DETAILS

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

  
Web Desk
November 30, 2025 | 1:29 PM

tamil nadu government buses collide 11 dead over 40 injured

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടിയിൽ സർക്കാർ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 40-ൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം ഇരു ബസ്സുകളിലെ യാത്രക്കാരാണെന്നാണ് റിപ്പോർട്ട്.  തിരുപ്പത്തൂരിന് സമീപം കുംബങ്കുടിയിൽ വെച്ചാണ് അപകടം നടന്നത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ ഒരു ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതം വളരെ വലുതായിരുന്നു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബസ്സുകളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ തൊട്ടടുത്ത ദിവസങ്ങളിലായി തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. ഇന്ന് രാവിലെ തെങ്കാശിയിൽ ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

 

A major accident occurred in Tamil Nadu when two government buses collided, resulting in 11 deaths and over 40 injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  15 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  15 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  15 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  15 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  15 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  15 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  15 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  15 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  15 days ago