ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍
ടെല്‍അവീവ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് മാപ്പ് കൊടുക്കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് അദ്ദേഹത്തിന്റെ മുന്‍ അഭിഭാഷകന്‍. പ്രധാനമന്ത്രി കുറ്റം സമ്മതിക്കാതെ പ്രസിഡന്റിന് മാപ്പ് നല്‍കാനുള്ള അധികാരമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. നെതന്യാഹുവിനെതിരേ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ വീടിന് മുന്നില്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുന്‍ അഭിഭാഷകന്റെ പ്രതികരണം.
മൂന്ന് അഴിമതി കേസുകളിലാണ് ആറു വര്‍ഷമായി നെതന്യാഹു വിചാരണ നേരിടുന്നത്. എല്ലാറ്റിലും നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ ആവശ്യവുമായി ട്രംപ് ഔദ്യോഗികമായി കത്തും നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ നീക്കം. സുപ്രധാന സൂചനകളുള്ള അസാധാരണമായ അപേക്ഷയായതിനാല്‍ ബന്ധപ്പെട്ടവരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷമേ അപേക്ഷയില്‍ നടപടിയെടുക്കുയുള്ളൂവെന്ന് ഹെര്‍സോഗിന്റെ ഓഫിസും പ്രതികരിച്ചു. അതേസമയം, മാപ്പുനല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
കുറ്റം സമ്മതിച്ച് പശ്ചാത്താപം പ്രകടിപ്പിച്ച് അടിയന്തരമായി രാഷ്ട്രീയം വിടാതെ നെതന്യാഹുവിന് മാപ്പുനല്‍കാനാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് പറഞ്ഞത്. വെറുപ്പും വിഷവും വമിക്കുന്ന യന്ത്രം പ്രവര്‍ത്തനം നിര്‍ത്തുക മാത്രമാണ് രാജ്യത്ത് ഐക്യം തിരിച്ചെത്തിക്കാനുള്ള മാര്‍ഗമെന്നും അതിന് നെതന്യാഹു രാജിവക്കണമെന്നും ഡെമോക്രാറ്റ്‌സ് പാര്‍ട്ടി അധ്യക്ഷന്‍ യായര്‍ ഗോലാനും അഭിപ്രായപ്പെട്ടു.
രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നെതന്യാഹുവിന്റെ ശ്രമമാണ് ഇതെന്ന് ഇസ്രാഈല്‍ ബെയ്തനും ചെയര്‍മാന്‍ അവിഗ്‌ദോര്‍ ലീബര്‍മാനും പ്രതികരിച്ചു. ഗസ്സ വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റുമുണ്ട് നെതന്യാഹുവിന്. ചുമതലയിലിരിക്കെ വിചാരണ നേരിടുന്ന ഇസ്രാഈലിന്റെ ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രി കൂടിയാണ് നെതന്യാഹു.
Israel’s former attorney for Prime Minister Benjamin Netanyahu has stated that the President cannot grant him a pardon unless Netanyahu admits guilt. He clarified in an interview with Channel 12 that without a confession, the president lacks the authority to pardon the prime minister. This comment came amid large protests outside President Isaac Herzog’s residence.
Netanyahu has been facing trial for six years in three corruption cases. Former U.S. President Donald Trump had earlier urged the Israeli President to pardon Netanyahu and even sent an official letter requesting it. Following this, Netanyahu submitted an unusual application for pardon, prompting Herzog’s office to say they would seek opinions from relevant authorities before taking any action. Meanwhile, the opposition strongly opposes any move toward granting a pardon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."