തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി പൊതുഭരണ വകുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി ബാധകമാവുക. സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് സമയം നിശ്ചയിച്ചിട്ടുള്ളത്.
അവധി പ്രഖ്യാപിച്ച ജില്ലകളും തീയതികളും:
ഡിസംബർ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം.
ഡിസംബർ 11: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
മറ്റ് നിർദ്ദേശങ്ങൾ
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ ബന്ധപ്പെട്ട ജില്ലകളിൽ അവധി നൽകണമെന്ന് നേരത്തെ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു.
ഫാക്ടറികൾ, തോട്ടങ്ങൾ, മറ്റ് ഇതര വിഭാഗം ജീവനക്കാർ എന്നിവർക്ക് പൊതു അവധി നൽകുന്നതിനോ അല്ലെങ്കിൽ അവർക്ക് വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുന്നതിനോ വേണ്ടി തൊഴിലുടമകൾക്ക് നിർദ്ദേശം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വോട്ടെടുപ്പ് ദിവസങ്ങളിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അവധി നൽകണമെന്ന് കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
The Public Administration Department has declared public holidays on December 9 and 11, the days of voting for local body elections, in the respective districts where polls are being held.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."