രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. കേരളത്തിന് പുറത്ത് ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. മുറിയില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്ക് പെണ്‍കുട്ടി പരാതി അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി. ഗര്‍ഭിണിയാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോടും ആവശ്യപ്പെട്ടെന്ന് പരാതിയിലുണ്ട്. ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചതായും ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങിയെന്നും അവര്‍ ആരോപിക്കുന്നു. ഇന്‍സ്റ്റാഗ്രാം വഴിയാണ് പരാതിപ്പെട്ടതെന്നാണ് പരാതിയിലുള്ളത്.
രാഹുല്‍ വിവാഹം വാഗ്ദാനം നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചല്ല. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിന് പിന്നാലെ കുടുംബം ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ബന്ധുക്കളുമായി വീട്ടിലെത്താം എന്ന് പറഞ്ഞെങ്കിലും രാഹുല്‍ അതില്‍ നിന്ന് പിന്മാറി. നിലവില്‍ രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിക്ക് സമാനമായ പരാതിയാണ് ഇതിലും ഉന്നയിച്ചിരിക്കുന്നത്. 2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള യുവതിയുടെ പരാതി ലഭിച്ചുവെന്ന് കെപിസിസി സ്ഥിരീകരിച്ചു. നേരത്തെ പരാതിയില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്.
a new complaint has been filed against rahul mangoottil, adding to the ongoing controversies surrounding him. authorities are reviewing the latest allegations as the case gains further public attention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."