കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്
കോട്ടയം: കോട്ടയം നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് അപകടം. 28 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വളവില്‍വെച്ച് നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു.
ബസില്‍ 42 കുട്ടികളും, നാല് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയാണ് അപകടം. ബസ് പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
bus going on a school trip overturned at neelappara churappettavala in kottayam, injuring 28 people. the bus was carrying students of thiruvananthapuram thonnakkal higher secondary school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."