HOME
DETAILS

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

  
Web Desk
December 08, 2025 | 6:14 AM

dileep reacts after verdict alleges conspiracy involving senior police officer and crime branch team

കൊച്ചി; വിധിക്ക് പിന്നാലെ പൊലിസിനെതിരെ രൂക്ഷ പ്രതികരണവുമായി ദിലീപ്. തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്ന് ദിലീപ് ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവുമാണ് അതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണത്തില്‍ മഞ്ജുവാര്യരേയും ദിലീപ് പരാമര്‍ശിച്ചു. കേസ് തുടങ്ങിയത് മഞ്ജുവിന്റെ പരാമര്‍ശത്തില്‍  നിന്നാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരണം ആരംഭിച്ചത്. പൊലിസിന്റെ കള്ളക്കഥ തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയ ദിലീപ് തന്റേ കൂടെ നിന്നവര്‍ക്ക് നന്ദിയും പറഞ്ഞു. 

നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ദിലീപിനെതിരെ ഘൂഢാലോചന തെളിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാരെന്നും കോടതി പ്രസ്താവിച്ചു. കൂട്ടബലാത്സംഗം, ഗൂഢാലോചന തെളിഞ്ഞു. സംഭവം നടന്ന് എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പറയുന്നത്. 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മലയാള സിനിമാരംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പറയുന്നത്. ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയിലെത്തിയിരുന്നു.  വന്‍ ജനക്കൂട്ടമാണ് വിധി കേള്‍ക്കാന്‍ എത്തിയിരിക്കുന്നത്. 

പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി ഒന്നാംപ്രതിയും നടനും നിര്‍മാതാവുമായ ദിലീപ് എട്ടാം പ്രതിയുമായിരുന്നു. കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരുന്നത്. ഇത് തെളിയിക്കാനായില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 

കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, തമ്മനം സ്വദേശി മണികണ്ഠന്‍, വിജീഷ് വി.പി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ്, ഇരട്ടി സ്വദേശി ചാര്‍ളി തോമസ്, സനല്‍കുമാര്‍, ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത് എന്നിവരാണ്പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. ഇവരൊണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാണ് ഏഴാം പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ഇയാളെയും കുറ്റവിമുക്തനാക്കി. 

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, പ്രതികളെ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീകുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 376 (ഡി) പ്രകാരം കൂട്ടബലാത്സംഗത്തിന് 20 വര്‍ഷം കഠിന തടവുമുതല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്നതാണ്. പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊക്കെ രണ്ടുവര്‍ഷം മുതല്‍ തടവുശിക്ഷ ലഭിക്കുന്നതാണ്.

2017 ഫെബ്രുവരി 17 നാണ് കേരളത്തെ നടുക്കിയ ആക്രമണം യുവനടിക്കുനേരെ നടക്കുന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്. ആദ്യ പ്രതിപ്പട്ടികയില്‍ ദിലീപ് ഉണ്ടായിരുന്നില്ല.

എന്നാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പൊലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. 28 സാക്ഷികള്‍ കേസില്‍ കൂറുമാറിയിരുന്നു.

 

responding after the verdict in the actress assault case, dileep claimed that a conspiracy was carried out to frame him, alleging the involvement of a senior police officer and the crime branch team. his statement has triggered new debates following the court’s decision.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  6 hours ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  6 hours ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  6 hours ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  6 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  6 hours ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  7 hours ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  7 hours ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  7 hours ago
No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  7 hours ago