HOME
DETAILS

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

  
Web Desk
December 08, 2025 | 10:15 AM

gaza genocide attacks impact israeli soldiers too nearly one lakh seek treatment for psychological disorders

ടെല്‍ അവീവ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ സൈനികരിലും കനത്ത ആഘാതങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പ് ഗസ്സയില്‍ ആക്രമണം ആരംഭിച്ചതിനുശേഷം മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടുന്ന സൈനികരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി ഇസ്‌റാഈലി  പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ തന്നെയാണ് പുറത്തുവിട്ടത്. 

2023 ഒക്ടോബര്‍ ഏഴിന് വൈകുന്നേരം മന്ത്രാലയം ഏകദേശം 62,000 മാനസിക കേസുകള്‍ കൈകാര്യം ചെയ്തതായാണ് ഇയാള്‍ പറയുന്നത്. ഈ കണക്ക് ഏകദേശം 85,000 ആയി ഉയര്‍ന്നതായും മന്ത്രാലയത്തിന്റെ പുനരധിവാസ വകുപ്പിന്റെ ഡെപ്യൂട്ടി മേധാവി തമര്‍ ഷിമോണി ആര്‍മി റേഡിയോയോട് പറഞ്ഞു - ഇത് 'അഭൂതപൂര്‍വമായ' വര്‍ദ്ധനവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 7 ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍ ഇസ്‌റാഈലി സൈനികരില്‍ മൂന്നിലൊന്ന് പേരും നേരിടുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. 

ഒരു തെറാപ്പിസ്റ്റ് ഇപ്പോള്‍ 750 രോഗികളെ വരെ കൈകാര്യം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് നിലവില്‍.  ചില പ്രദേശങ്ങളില്‍ അതിലും കൂടുതലാണെന്നും ഷാമോണി ചൂണ്ടിക്കാട്ടുന്നു. ഇത് പരിചരണം ആവശ്യമുള്ള എല്ലാവരെയും വേഗത്തില്‍ ബന്ധപ്പെടുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇസ്‌റാഈലില്‍ വ്യാപകമായ മാനസിക പ്രതിസന്ധിയുണ്ടെന്ന് കഴിഞ്ഞ നവംബറില്‍, 'യെദിയോത്ത് അഹ്റോനോത്ത്' എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയും അവര്‍ എടുത്തു പറയുന്നു. സൈനികര്‍ ഉള്‍പ്പടെ 20 ലക്ഷത്തോളം ആളുകള്‍ക്ക് മാനസികാരോഗ്യ സഹായം ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സൈന്യത്തിനുള്ളില്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായി നിരവധി ഇസ്‌റാഈല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുദ്ധാനന്തര സമ്മര്‍ദം അനുഭവിച്ച ഒരു സൈനികനും ജിവതി ബ്രിഗേഡിലെ ഒരു റിസര്‍വ് ഓഫിസറും മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി മാരിവ് പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

18 മാസത്തിനിടെ സൈന്യം 279 ആത്മഹത്യാ ശ്രമങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഇസ്‌റാഈലി സൈനിക ഡാറ്റയില്‍ വ്യക്തമാക്കുന്നത്. ഇതില്‍ 36 പേര്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. 

2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ നരവേട്ടയില്‍ 70,000-ത്തിലധികം ആളുകളെയാണ് കൊന്നൊടുക്കിയത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.  171,000-ത്തിലധികം പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്. 

 

reports indicate that the ongoing attacks in gaza have also severely affected israeli soldiers, with nearly one lakh seeking treatment for various psychological disorders. the prolonged conflict and intense operations have contributed to rising mental health challenges within the military.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  2 hours ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  2 hours ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  2 hours ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  2 hours ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  2 hours ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  3 hours ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  3 hours ago
No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  3 hours ago