HOME
DETAILS

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

  
Web Desk
December 08, 2025 | 7:14 AM

germany calls for establishment of palestinian state netanyahu rejects proposal

തെല്‍അവീവ്: ട്രംപ് മുന്നോട്ടുവച്ച പദ്ധതി പ്രകാരം ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ആവശ്യപ്പെട്ടു. ഇസ്റാഈല്‍ കരാര്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ സ്വന്തമായ ഒരു സ്വതന്ത്ര രാജ്യം വരണമെന്നും അതില്‍ ഹമാസിന് അധികാര പങ്കാളിത്തം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. 
എന്നാല്‍ ദ്വിരാഷ്ട്ര പരിഹാരത്തെ തള്ളിക്കളയുന്നതായി ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്റാഈല്‍ ജനത ഇതിനെതിരാണ്. നെസറ്റിലെ 120ല്‍ 99 അംഗങ്ങളും ഫലസ്തീന്‍ രാജ്യം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ രാജ്യം നിലവില്‍വരുന്നത് ജൂതരാജ്യത്തിന്റെ നാശത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്റാഈല്‍ സൈന്യം പൂര്‍ണമായി പിന്മാറണമെന്ന് ഖത്തര്‍

തെല്‍അവീവ്: ഗസ്സയില്‍ യു.എസിന്റെയും ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെയും മധ്യസ്ഥശ്രമത്തിനൊടുവില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടം വൈകാതെ നടപ്പായേക്കും. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലെത്തിയതായും രണ്ടാംഘട്ടത്തിലേക്ക് ഉടന്‍ കടക്കാനാകുമെന്നു കരുതുന്നതായും നെതന്യാഹു പറഞ്ഞു. തെല്‍അവീവില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഈമാസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചയില്‍ വരുമെന്നും ഗസ്സയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ ഇതിന് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ബന്ദി കൈമാറ്റമായിരുന്നു. ഇതു പ്രകാരം ജീവനോടെ ശേഷിച്ച ബന്ദികളെ മുഴുവനായും കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഒഴികെ മുഴുവന്‍ മൃതദേഹഭാഗങ്ങളും ഹമാസ് കൈമാറിക്കഴിഞ്ഞു. റാന്‍ ഗ്വിലി എന്ന ഇസ്റാഈലിയുടെ ഭൗതികാവശിഷ്ടമാണ് ഇനി കൈമാറാനുള്ളത്. അതു കൂടി ലഭിക്കുന്നതോടെ രണ്ടാംഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് നെതന്യാഹു വ്യക്തമാക്കി.

ഗസ്സയുടെ ഭരണം ഹമാസ് ഇതര സര്‍ക്കാരിന് കൈമാറുകയെന്നതാണ് രണ്ടാംഘട്ടം. ഇത് ഏറെ പ്രയാസകരമായിരിക്കുമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സേനയെ ഗസ്സയില്‍ വിന്യസിക്കുകയും ചെയ്യും. തുടര്‍ന്ന് ഹമാസിനെ നിരായുധീകരിക്കണം. 

അതേസമയം, ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ നിന്ന് പൂര്‍ണമായി പിന്മാറിയാല്‍ മാത്രമേ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ആല്‍ഥാനി ദോഹ ഫോറത്തില്‍ പറഞ്ഞു. ഗസ്സയിലെ ജനങ്ങള്‍ക്ക് അവിടെനിന്ന് പുറത്തുപോകാനും തിരിച്ചുവരാനും സാധിക്കുന്ന സാഹചര്യമുണ്ടാകണം. അത് ഇപ്പോഴില്ല - അദ്ദേഹം ചൂണ്ടിക്കാട്ടി.

germany has reiterated its support for the establishment of a palestinian state as part of a long-term solution to the middle east conflict. however, israeli prime minister benjamin netanyahu has firmly rejected the proposal, stating that such a move is unacceptable under the current circumstances.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  3 hours ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  3 hours ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  4 hours ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  4 hours ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  4 hours ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  4 hours ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  4 hours ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  5 hours ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  5 hours ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  5 hours ago