യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍
ദുബായ്: യു.എ.ഇയുടെ യൂണിയന്‍ പരേഡില്‍, വേഗത്തില്‍ കുതിക്കുന്ന കുതിരപ്പുറത്ത് ആത്മവിശ്വാസത്തോടെ നില്‍ക്കുകയും, നേതാക്കള്‍ക്ക് സല്യൂട്ട് നല്‍കുകയും, പ്രയാസകരമായ അഭ്യാസപ്രകടനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത യുവ എമിറാത്തി പെണ്‍കുട്ടികള്‍ എല്ലാവരുടെയും ശ്രദ്ധ ആഘര്‍ഷിച്ചിരുന്നു. പാരമ്പര്യ വേഷത്തില്‍ എത്തിച്ചേര്‍ന്ന ഇവരുടെ പ്രകടനം യു.എ.ഇ പ്രസിഡന്റിന്റെ പ്രശംസയും നേടി.
എമിറാത്തി പെണ്‍കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞവരിലൊരാളാണ് അബൂദബിയിലെ അല്‍ സംഹയില്‍ നിന്നുള്ള 11 കാരിയായ ഫാത്തിമ അഹ്മദ് അല്‍ റുമൈതി. യു.എ.ഇയുടെ ബദൂ സംസ്‌കാരത്തില്‍ വളര്‍ന്ന ഫാത്തിമയ്ക്ക് ചെറുപ്പം തൊട്ടേ ഒട്ടകസവാരി ഏറെ പ്രിയമായിരുന്നു. നാലാം വയസ്സ് മുതലേ കുതിരപരിശീലനം ആരംഭിച്ചെങ്കിലും 2018ല്‍ കോവിഡ് കാരണം ഇടവേളയെടുക്കുകയായിരുന്നു. 2025 ല്‍ വീണ്ടും പരിശീലനം പുനരാരംഭിക്കുകയായിരുന്നു.
'എനിക്ക് ഒട്ടും ഭയം ഉണ്ടായിരുന്നില്ല, മറിച്ച് സന്തോഷമാണുളളത്. പ്രസിഡന്റിന്റെ പുഞ്ചിരിയും കൈയടിയും തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം'. ഫാത്തിമ നിറപുഞ്ചിരിയോടെ പറഞ്ഞു. പക്ഷെ തനിക്ക് ഏറ്റവും വെല്ലുവിളിയായിരുന്ന പരിശീലനം 'സ്റ്റാന്‍ഡിംഗ് മാനുവര്‍' ആയിരുന്നുവെന്നും കുതിര ഓടിക്കുമ്പോള്‍ നില്‍ക്കുന്ന അഭ്യാസപ്രകടനം തന്നെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നുവെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
അബൂദബിയില്‍ നിന്നുള്ള സഹോദരിമാരായ ലതീഫയും വദീമയും അഞ്ചും ആറും വയസ്സുകളില്‍ കുതിരകളോടുള്ള ഇഷ്ടം തുടങ്ങിയതാണ്. ബോധിബ് അക്കാദമിയില്‍ ലഭിച്ച പ്രൊഫഷണല്‍ പരിശീലനമാണ് ഇവരെ കുതിരസവാരിയിലെ വിവിധ വിഭാഗങ്ങളില്‍ മികവുറ്റവരാക്കിയത്. 80 കിലോമീറ്റര്‍ എണ്ടൂറന്‍സ് റൈഡുകള്‍ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ഷോ ജമ്പിംഗില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുമുണ്ട്. ഇപ്പോള്‍ അവര്‍ അപകടസാധ്യതയേറിയ 'ട്രിക് റൈഡിംഗും' കുതിരയെ നിര്‍ത്തിയുള്ള നില്‍പ്പ് രംഗങ്ങളും പഠിച്ചുവരികയാണ്.
'ഞങ്ങളുടെ പ്രചോദനം ഫാത്തിമ അല്‍ അമീരിയാണ്, കുതിരമേല്‍ നിന്നുകൊണ്ട് സവാരി നടത്തിയ ആദ്യ എമിറാത്തി സ്ത്രീ' സഹോദരിമാര്‍ പറഞ്ഞു. പരിശീലനത്തിനിടയില്‍ ലതീഫയ്ക്ക് ഉണ്ടായ ഒരു വീഴ്ചയും അതിന് പിന്നാലെ വന്ന പരിക്കുമാണ് അവരുടെ പഠനത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലം. അപകടം കാരണം ഒരു മാസം തനിക്ക് വിശ്രമിക്കണമായിരുന്നു, പക്ഷേ ഒരാഴ്ചയ്ക്കകം താന്‍ തിരിച്ചെത്തിയെന്നും ഭയം അതിജീവിക്കാന്‍ അതേ കുതിരയിലാണ് വീണ്ടും കയറിയതെന്നും ലതീഫ പറഞ്ഞു.
എല്ലാത്തിലുമുപരി യൂണിയന്‍ പരേഡില്‍ പ്രകടനം നടത്തിയത് സഹോദരിമാര്‍ക്ക് ജീവിതത്തിലെ വലിയ അഭിമാന നിമിഷമായിരുന്നു. യു.എ.ഇ പ്രസിഡന്റിന്റെ കണ്ണുകളില്‍ ഒരു അച്ഛന്റെ അഭിമാനം ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചുവെന്ന് അവര്‍ പറഞ്ഞു. കുതിരസവാരിയിലൂടെ ധൈര്യം, നേതൃത്വം, ആത്മവിശ്വാസം, എന്‍ഡൂറന്‍സ്, ജമ്പിംഗ്, ട്രിക് റൈഡിംഗ് തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഇവര്‍ വരും നാളുകളില്‍ യു.എ.ഇയിലും പുറത്തും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ്.
Young Emirati girls stole the show at the UAE Union Parade with their fearless horse riding skills, saluting leaders and performing challenging stunts, showcasing their confidence and talent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."