ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍
ദിരിയ: ദിരിയ സ്ക്വയറിൻ്റെ ഹൃദയ ഭാഗത്ത് ഒരു ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറക്കുന്നതിനായി പാട്ടക്കരാർ ഒപ്പുവച്ച് ആപ്പിൾ (Apple). തിങ്കളാഴ്ച ദിരിയ കമ്പനിയാണ് ഇക്കാര്യം അറിയിച്ചതെന്ന് സഊദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു.
യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ അൽ-തുറൈഫിൻ്റെ ആസ്ഥാനമായ ദിരിയ ഉൾപ്പെടെ, 2026-ഓടെ സഊദി അറേബ്യയിലുടനീളം തങ്ങളുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ കരാർ പ്രഖ്യാപനം.
"നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട റീട്ടെയിൽ പങ്കാളികളിൽ ഒരാളായ ആപ്പിളിൻ്റെ ഈ ഐക്കോണിക് ഫ്ലാഗ്ഷിപ്പ് സ്റ്റോർ 'ദ സിറ്റി ഓഫ് എർത്ത്' എന്നറിയപ്പെടുന്ന ദിരിയയുടെ ചരിത്രത്തിലെ ഒരു വലിയ നേട്ടമാണ്." ദിരിയ കമ്പനിയുടെ ഗ്രൂപ്പ് സിഇഒ ജെറി ഇൻസെറില്ലോ വ്യക്തമാക്കി.
ആപ്പിളുമായുള്ള ദിരിയ കമ്പനിയുടെ ഈ പങ്കാളിത്തം, ആഗോള ബ്രാൻഡുകളെ യഥാർത്ഥ സഊദി പൈതൃകവുമായി സംയോജിപ്പിക്കുന്ന, സഊദി അറേബ്യയിലെ പ്രമുഖ ജീവിതശൈലീ-റീട്ടെയിൽ കേന്ദ്രമായി ദിരിയ സ്ക്വയർ മാറുന്നതിൻ്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.
Apple has signed a lease agreement to open a flagship store in Diriyah Square, marking a significant milestone in the development of Saudi Arabia's premier lifestyle and retail district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."