HOME
DETAILS

ജീവിച്ചിരിക്കെ 'മരണം' രേഖപ്പെടുത്തി: വോട്ടർ പട്ടികയിൽ നിന്നും, എസ്ഐആറിൽ നിന്നും പുറത്തായി റിട്ട. പ്രൊഫസർ; കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

  
Web Desk
December 16, 2025 | 1:59 PM

Retired professor marked dead while alive Removed from voter list and SIR alleges no action despite filing complaint with Collector

കൊല്ലം: താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ 'മരിച്ചതായി' രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും, തുടർന്ന് കേരളത്തിലെ എസ്ഐആർ നടപടികളിൽ നിന്നും പുറത്താവുകയും ചെയ്തതായി കോളേജ് പ്രൊഫസറുടെ പരാതി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മുൻ പ്രൊഫസറായ വിൽസൺ ഇ.വി.യാണ് ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്നത്.

തേവള്ളി പാലസ് നഗർ വൈദ്യ റിട്രീറ്റ് എ-3-ൽ താമസിക്കുന്ന വിൽസൺ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർ സ്ലിപ്പ് ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. താൻ മരിച്ചതായി ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്നാണ് അദ്ദേഹത്തിന് ലഭിച്ച വിവരം.

2015-ൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ലഭിച്ച ഇദ്ദേഹം, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കൊല്ലം ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലെ 85-ാം നമ്പർ ബൂത്തിൽ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനായില്ല.

എസ്ഐആർ നടപടികളും മുടങ്ങി

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന്, സംസ്ഥാന സർക്കാർ നടത്തുന്ന (എസ്ഐആർ) നടപടികൾ ആരംഭിച്ചപ്പോൾ വിൽസൺ ഇ.വി.ക്ക് എന്യുമറേഷൻ ഫോം പോലും ലഭിച്ചില്ല. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്ന് രേഖപ്പെടുത്തിയതോടെ, അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഈ റിട്ട. പ്രൊഫസർക്ക് ഉണ്ടായിരിക്കുന്നത്.

തന്റെ പേര് എത്രയും വേഗം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, എസ്ഐആർ പ്രക്രിയയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിൽസൺ ഇ.വി. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, ഈ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും, കളക്ടറേറ്റിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും, ഈ ഗുരുതരമായ പിഴവ് തിരുത്തി എത്രയും വേഗം തന്റെ പൗരാവകാശം പുനഃസ്ഥാപിക്കണമെന്നുമാണ് വിൽസൺ ഇ.വി.യുടെ ആവശ്യം.

 

 

Retired college professor Wilson E.V. from Kollam, Kerala, has been declared 'dead' in official records following a report by a Booth Level Officer (BLO). This clerical error led to his name being removed from the voter list, preventing him from voting in the 2024 Parliament elections. Consequently, he was also excluded from the recent Socio-Economic Registry (SIR) enumeration process. Despite filing a complaint with the District Collector, he alleges that no action has been taken to correct the record and restore his rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  3 hours ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  3 hours ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 hours ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  4 hours ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  5 hours ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  5 hours ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  5 hours ago