HOME
DETAILS

പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികർക്ക് ആശ്വാസം: പുനരധിവാസ പദ്ധതി ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

  
Web Desk
December 16, 2025 | 2:17 PM

relief for soldiers disabled during training supreme court directs centre to submit rehabilitation plan within six weeks

ന്യൂഡൽഹി: സായുധ സേനയുടെ പരിശീലന വേളയിൽ വൈകല്യം സംഭവിച്ച സൈനികരുടെ പുനരധിവാസത്തിനായി ആറ് ആഴ്‌ചക്കകം സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് സമർപ്പിക്കാൻ സുപ്രിം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. സൈനികരുടെ ദയനീയമായ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ ഇടക്കാല ഉത്തരവ്.

കൂടിക്കാഴ്ചകൾക്കൊടുവിൽ മൂന്ന് സേനാ വിഭാഗങ്ങളുടെയും ആസ്ഥാനങ്ങൾ ഗുണപരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എങ്കിലും, ഈ പദ്ധതിക്ക് പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങളുടെ ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അവർ ബോധിപ്പിച്ചു.

ഈ അപേക്ഷ മാനിച്ചാണ് പദ്ധതി സമർപ്പിക്കാൻ ആറ് ആഴ്‌ചത്തെ സമയം അനുവദിച്ചത്. 2026 ജനുവരി 28-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിഷയത്തിൽ വ്യക്തമായ പുരോഗതി ഉണ്ടാകുമെന്നാണ് കോടതിയുടെ പ്രതീക്ഷയെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

 

 

The Supreme Court of India has ordered the Central Government to formulate and submit a comprehensive rehabilitation plan within six weeks for armed forces personnel who suffered disabilities during training. The court took up the case suo motu (on its own) after taking note of the plight of these disabled soldiers. The court expects the Ministries of Defence and Finance to formally approve the proposal agreed upon by the three service headquarters before the next hearing on January 28, 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  3 hours ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  3 hours ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 hours ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  4 hours ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  5 hours ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  5 hours ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  5 hours ago