HOME
DETAILS

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കും'; കേസെടുത്തതിൽ പേടിയില്ലെന്ന് ​ഗാനരചയിതാവ്

  
Web Desk
December 17, 2025 | 4:55 PM

pottiye kettiye parody will express regret if religious sentiments were hurt no fear over police case says lyricist

കൊച്ചി: വിവാദമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്ത നടപടിയോട് പ്രതികരിച്ച് ഗാനരചയിതാവ് ജി.പി കുഞ്ഞബ്ദുള്ള. തന്റെ ഗാനം മൂലം യഥാർത്ഥ അയ്യപ്പഭക്തർക്ക് മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പന്റെ സ്വർണം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിശ്വാസികൾ അയ്യപ്പനോട് പരാതി പറയുന്ന രീതിയിലാണ് താൻ വരികൾ എഴുതിയതെന്ന് കുഞ്ഞബ്ദുള്ള വിശദീകരിച്ചു. താനൊരു കോൺഗ്രസുകാരനാണെന്നും പാർട്ടിയുടെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഉയർത്തേണ്ട രാഷ്ട്രീയമാണ് താൻ വരികളിലൂടെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് എടുത്ത വാർത്ത കേട്ട് തനിക്ക് ഭയമില്ലെന്നും ഇതിൽ കേസെടുക്കേണ്ട കാര്യമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മതവികാരവും വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ച 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട ഗാനരചയിതാവ് കുഞ്ഞുപ്പിള്ള ഉൾപ്പെടെ നാല് പേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് കേസെടുത്തത്. കുഞ്ഞുപ്പിള്ളയാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തുകയും ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തത്.എഫ്.ഐ.ആറിലെ പിഴവ് ഗാനരചയിതാവിന്റെ പേര് ജി.പി. കുഞ്ഞബ്ദുള്ള എന്നാണെങ്കിലും, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (FIR) പേര് രേഖപ്പെടുത്തിയിരിക്കുന്നത് ‘കുഞ്ഞുപിള്ള’ എന്നാണ്.

മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ഗാനം പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ വിഭാഗം അറിയിച്ചു.

അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന രീതിയിലാണ് പാരഡി നിർമ്മിച്ചിരിക്കുന്നതെന്നും ഇത് ഭക്തമനസ്സുകളെ വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി രവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  എന്നാൽ ഈ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സമിതി ചെയർമാൻ കെ. ഹരിദാസ് ആരോപിച്ചു. പരാതി നൽകിയത് സമിതിയല്ലെന്നും ചിലരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

 

yricist g.p. kunhabdulla stated that he is ready to express regret if his parody song, 'pottiye kettiye', has hurt the religious sentiments of genuine ayyappa devotees. clarifying that he is a congress party member, he explained that the lyrics were intended to portray devotees complaining to lord ayyappa about missing gold, rather than insulting the deity. despite the thiruvananthapuram cyber police filing a case against him for inciting communal disharmony, kunhabdulla maintained that he is not afraid of the legal action as his intentions were purely political.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മൂടൽമഞ്ഞ്, സഞ്ജുവിന് നിർഭാഗ്യം; ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 ഉപേക്ഷിച്ചു

Cricket
  •  3 hours ago
No Image

കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന് 

Kerala
  •  3 hours ago
No Image

ഇന്ന് പറക്കേണ്ടിയിരുന്ന ദുബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക നാളെ; വലഞ്ഞ് നൂറ്റമ്പതോളം യാത്രക്കാര്‍   

uae
  •  3 hours ago
No Image

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ; വിലക്ക് ജനുവരി 24 വരെ

National
  •  3 hours ago
No Image

അദ്ദേഹത്തിന്റെ കിരീടനേട്ടത്തിൽ ഞാൻ സന്തോഷവാനാണ്: സുനിൽ ഛേത്രി

Cricket
  •  3 hours ago
No Image

പ്രവാസികൾക്ക് വമ്പൻ ഇളവുമായി സഊദി; വ്യാവസായിക മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി നിർത്തലാക്കി

Saudi-arabia
  •  4 hours ago
No Image

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

Kerala
  •  4 hours ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ​ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം

Kerala
  •  4 hours ago
No Image

ലേലത്തിൽ ആ താരത്തെ അവർ വാങ്ങുമ്പോൾ മറ്റുള്ള ടീമുകൾ ഉറങ്ങുകയായിരുന്നു: അശ്വിൻ

Cricket
  •  5 hours ago
No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  5 hours ago