ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ; വിസ അപ്പോയ്മെന്റ് പുനഃക്രമീകരിക്കുന്നു
വാഷിങ്ടൺ: എച്ച്-1ബി, എച്ച്4 വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പരിശോധനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഫലമായി ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ യഥാർഥ അപ്പോയ് മെന്റ് തീയതികളിൽ നിന്ന് നിരവധി മാസങ്ങൾക്ക് മുമ്പുള്ള തീയതികളിലേക്ക് എച്ച്-1ബി വിസ അപ്പോയിന്റ്‌മെന്റുകൾ പുനഃക്രമീകരിക്കാൻ തുടങ്ങി. എഫ്, എം, ജെ വിസ അപേക്ഷകർക്ക് 2025 ജൂൺ മുതൽ ഈ സോഷ്യൽ മീഡിയ പരിശോധന പ്രാബല്യത്തിലുണ്ട്.
എച്ച്-1ബി വിസ പുതുക്കുന്നതിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് നിലവിലുള്ള കോൺസുലാർ അപ്പോയ് മെന്റുകൾ മാസങ്ങൾക്ക് ശേഷമേ കോൺസുലേറ്റ് പുനഃക്രമീകരിക്കാൻ സാധ്യതയുള്ളൂ. അപ്പോയ് മെന്റ് ലഭിക്കാത്തവർക്ക് അത് ലഭിക്കാൻ വലിയ കാലതാമസമുണ്ടാകും. കൂടാതെ, എച്ച്-1ബി വിസ അല്ലാത്ത മറ്റ് വിഭാഗങ്ങളിലെ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കാലതാമസം നേരിടേണ്ടി വന്നേക്കും.
ഈ സാഹചര്യത്തിൽ സാധുവായ വിസകളില്ലാത്ത ഇന്ത്യൻ പൗരന്മാർ അടുത്ത രണ്ട് മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് പുറത്തേക്ക് യാത്ര ചെയ്താൽ അവർക്ക് മാസങ്ങളോളം അമേരിക്കയിൽ വീണ്ടും പ്രവേശിക്കാൻ സാധിക്കില്ല. സമീപകാല നയംമാറ്റത്തിന്റെ ഫലമായി, വ്യക്തികൾക്ക് അവർക്ക് പൗരത്വമുള്ളതോ താമസിക്കുന്നതോ ആയ രാജ്യങ്ങളിലെ യു.എസ് കോൺസുലേറ്റുകളിൽ മാത്രമേ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. അതേസമയം, ഇന്ത്യയ്ക്ക് പുറത്തുള്ള യു.എസ് കോൺസുലേറ്റുകൾ എച്ച്-1ബി വിസ അപ്പോയിന്റ്‌മെന്റുകൾ പുനഃക്രമീകരിച്ചതായി വിവരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."