HOME
DETAILS

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

  
December 20, 2025 | 2:55 PM

sanju samson social media post viral

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നേടിയിരിക്കുകയാണ്. തന്റെ കരിയറിലെ രണ്ടാം ടി-20 ലോകകപ്പ് കളിക്കാനാണ് സഞ്ജു ഒരുങ്ങുന്നത്. 2024 ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. എന്നാൽ ആ ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും സഞ്ജുവിന് കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഓപ്പണറായാണ് സഞ്ജു ടീമിൽ എത്തിയിരിക്കുന്നത്. 

ലോകകപ്പ് ടീമിൽ ഇടം നേടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുമായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 'നിറങ്ങൾ മങ്ങുകില്ല കട്ടായം'' എന്ന ക്യാപ്ഷനോടെയാണ്‌ തന്റെ ചിത്രം പോസ്റ്റ് ചെയ്താണ് ടീമിൽ ഇടം നേടിയതിന്റെ സന്തോഷം സഞ്ജു പങ്കുവെച്ചത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഗില്ലിന് പരുക്ക് പറ്റിയതോടെ ഓപ്പണറായി ടീമിൽ ഇടം പിടിച്ച സഞ്ജു 22 പന്തിൽ 37 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

മത്സരത്തിൽ ഒരു ചരിത്രനേട്ടവും സഞ്ജു സാംസൺ സ്വന്തമാക്കി. മത്സരത്തിൽ അഞ്ച് റൺസ് നേടിയതോടെ അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് പൂർത്തിയാക്കാൻ സഞ്ജുവിന് സാധിച്ചു. മാർക്കോ ജാൻസൺ എറിഞ്ഞ രണ്ടാം ഓവറിൽ തകർപ്പൻ സിക്സറിലൂടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു.

അതേസമയം സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. അക്‌സർ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലും ജിതേഷ് ശർമയും ടീമിൽ നിന്നും പുറത്തായി. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയിട്ടുണ്ട്. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

Malayali superstar Sanju Samson has been included in the Indian team for the 2026 T-20 World Cup. Sanju is preparing to play the second T-20 World Cup of his career. After being included in the World Cup team, Sanju Samson has created a stir on social media with a new post.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  2 hours ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  2 hours ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  2 hours ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  2 hours ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  2 hours ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  2 hours ago
No Image

കോഴിക്കോട് അഞ്ച് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ പൊലിസ് കസ്റ്റഡിയിൽ

crime
  •  3 hours ago
No Image

സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസം; അൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് പുതിയ റോഡ് തുറന്ന് ആർടിഎ

uae
  •  3 hours ago
No Image

ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ കളിക്കാനാണ്: മാഴ്‌സലോ

Football
  •  3 hours ago
No Image

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് പൈലറ്റിന്റെ ക്രൂര മർദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ പുറത്താക്കി

National
  •  3 hours ago