HOME
DETAILS

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

  
December 20, 2025 | 1:27 PM

sanju samson create a new milestone in t20 cricket

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ ഇന്ത്യ 30 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു. 

മത്സരത്തിൽ ഒരു ചരിത്രനേട്ടമാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ അഞ്ച് റൺസ് നേടിയതോടെ അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് പൂർത്തിയാക്കാൻ സഞ്ജുവിന് സാധിച്ചു. മാർക്കോ ജാൻസൺ എറിഞ്ഞ രണ്ടാം ഓവറിൽ തകർപ്പൻ സിക്സറിലൂടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു.

ഏറ്റവും കുറവ് പന്തുകളിൽ നിന്നും 1000 ടി-20 റൺസ് സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറാനും സഞ്ജുവിന് സാധിച്ചു. 679 പന്തുകളിൽ നിന്നുമാണ് സഞ്ജു ആയിരം റൺസ് പൂർത്തിയാക്കിയത്. 686 പന്തിൽ ഈ നേട്ടത്തിലെത്തിയ കെഎൽ രാഹുലിനെ മറികടന്നാണ് സഞ്ജു നാലാം സ്ഥാനത്തേക്ക് കുതിച്ചത്. ഇത്ര തന്നെ പന്തിൽ നിന്നും ആയിരം റൺസ് സ്വന്തമാക്കിയ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കൊപ്പമാണ് സഞ്ജു.  

സൂര്യകുമാർ യാദവ് (573), അഭിഷേക് ശർമ്മ(528) എന്നിവരാണ് ഈ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.  തിലക് വർമ്മ(690), യുവരാജ് സിങ്(704), ശ്രേയസ് അയ്യർ(737), സുരേഷ് റെയ്‌ന(744), വിരാട് കോഹ്‌ലി(755), രോഹിത് ശർമ്മ(775), ശിഖർ ധവാൻ(778), റിഷാബ് പന്ത്(795), എംഎസ് ധോണി(829) എന്നിവരാണ് സഞ്ജുവിന് പുറകിലുള്ളത്. 

മത്സരത്തിൽ 22 പന്തിൽ 37 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

അതേസമയം 2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. സഞ്ജു സാംസണും ടീമിലെത്തി. അക്‌സർ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലും ജിതേഷ് ശർമയും ടീമിൽ നിന്നും പുറത്തായി. അതേസമയം,  മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി തിളങ്ങിയ ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയിട്ടുണ്ട്. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

India won the fifth T20I against South Africa by 30 runs. Malayali superstar Sanju Samson achieved a historic feat in the match. With five runs in the match, Sanju was able to complete 1000 runs in international T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  5 hours ago
No Image

അബൂദബി - അൽ ദഫ്ര റോഡിൽ ​ഗതാ​ഗത നിയന്ത്രണം; രണ്ട് ലെയ്നുകൾ അടച്ചിടും; നിയന്ത്രണം 20 ദിവസം

uae
  •  5 hours ago
No Image

ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം നൽകിയില്ല; മൃതദേഹം ഒടുവിൽ 20 രൂപയുടെ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി പിതാവ് ബസ്സിൽ കൊണ്ടുപോയി; ജാർഖണ്ഡ് ആരോഗ്യവകുപ്പിന് നാണക്കേട്‌

National
  •  6 hours ago
No Image

In-depth Story : ഒരു കാലത്ത് രാജാക്കന്മാരും വമ്പൻ പണക്കാരും മാത്രം ഉപയോഗിച്ചിരുന്ന പ്രൗഡിയുടെ ആഭരണം, ഇന്ന് ജനകീയമായതോടെ വില ലക്ഷത്തിലേക്ക്

Business
  •  6 hours ago
No Image

സ്‌കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുവയസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

crime
  •  6 hours ago
No Image

മൂന്ന് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി

Kerala
  •  6 hours ago
No Image

ഗില്ലിനെ ടി-20 ലോകകപ്പിനുള്ള ടീമിലെടുക്കാത്തതിന്റെ കാരണം അതാണ്: അഗാർക്കർ

Cricket
  •  7 hours ago
No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  7 hours ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  8 hours ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  8 hours ago