ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
വിജയ് ഹസാരെ ട്രോഫിക്കുള്ള ഡൽഹി ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്താണ് ടീമിന്റെ നായകൻ. സൂപ്പർ താരം വിരാട് കോഹ്‌ലിയും ഡൽഹിക്കായി കളത്തിൽ ഇറങ്ങും. ടീമിൽ പേസർ ഹർഷിദ് റാണയും ഇടം നേടി. ഇന്റർനാഷണൽ മത്സരങ്ങൾ വന്നാൽ മൂന്ന് താരങ്ങളും ഈ ടൂർണമെന്റിൽ കളിക്കില്ല.
ആയുഷ് ബാധോണിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. പന്തിന്റെ അഭാവത്തിൽ ആയുഷ് ആയിരിക്കും ഡൽഹിക്കായി കളിക്കുക. അതേസമയം വെറ്ററൻ ബൗളർ ഇഷാന്ത് ശർമയും ഡൽഹി ടീമിലുണ്ട്. നവദീപ് സൈനിയും ടീമിലുണ്ട്. ഇരുവരും ഡൽഹിക്കായി എല്ലാ മത്സരങ്ങളും കളിക്കില്ല.
ടെസ്റ്റ്, ടി-20 ഫോർമാറ്റിൽ നിന്നും വിരമിച്ച കോഹ്‌ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. വിരാട് കോഹ്‌ലി രഞ്ജിട്രോഫിയിൽ ഡൽഹിക്കായി കളിച്ചിരുന്നു. 12 വർഷം മുമ്പാണ് കോഹ്‌ലി അവസാനമായി ഇതിനു മുമ്പ് രഞ്ജി കളിച്ചത്. ഇപ്പോൾ വിജയ് ഹസാരെ ട്രോഫിയിലും കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് വിരാട്.
വിജയ് ഹസാരെ ട്രോഫിക്കുള്ള ഡൽഹി സ്ക്വാഡ്
റിഷബ് പന്ത്(ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഇഷാന്ത് ശർമ്മ, നവ്ദീപ് സൈനി, ആയുഷ് ബഡോണി, ഹർഷിദ് റാണ, യാഷ് ദുൽ, സാർത്ഥക് രഞ്ജൻ, പ്രിൻസ് യാദവ്, റോഹൻ മെഹ്‌റ, പ്രിയാൻഷ് ആര്യ, തേജസ്വി ദാഹിയ, നിതീഷ് റാണ, ഹൃത്വിക് ഷോക്കീൻ, ഹർഷ് ത്യാഗി, യാഷ് ദുൽ, സാർത്ഥക് രഞ്ജൻ, പ്രിൻസ് യാദവ്, റോഹൻ മെഹ്‌റ, സിമർജീത് സിംഗ്, ദിവിജ് കൻസേദ്, ദിവിജ് കൻസേദ് അനുജ് റാവത്ത്.
Delhi's squad for the Vijay Hazare Trophy has been announced. Wicketkeeper-batter Rishabh Pant is the captain of the team. Superstar Virat Kohli will also take the field for Delhi. Pacer Harshid Rana has also been included in the team. All three players will not play in this tournament if international matches come.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."