ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ കളിക്കാനാണ്: മാഴ്‌സലോ
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ തന്റെ ഇഷ്ട താരമെന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസ താരം മാഴ്‌സലോ.
മെസിയെ മറികടന്നുകൊണ്ട് റൊണാൾഡോയെയാണ് മാഴ്‌സലോ പ്രിയപ്പെട്ട താരമായി തെരഞ്ഞെടുത്തത്. മെസിക്കെതിരെ കളിയ്ക്കാൻ താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ബ്രസീലിയൻ താരം വ്യക്തമാക്കി. ഡിജെ മരിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രസീൽ സൂപ്പർ താരം.
''നമ്മൾ വളരെ ഭാഗ്യവാന്മാരാണ്. കാരണം നമ്മൾ റൊണാൾഡോയെയും മെസ്സിയെയും കണ്ടു. പെലെയെയും മറഡോണയെയും കണ്ടിട്ടില്ല. എനിക്ക് ക്രിസ്റ്റ്യാനോയെ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. എനിക്ക് മെസിയുടെ കളി കാണാൻ ഇഷ്ടമാണ്. മെസിക്കെതിരെ കളിക്കാൻ ഒരുപാട് ബുദ്ധിമുട്ടി. ഞാൻ അവർക്കൊപ്പമുണ്ടായിരുന്നു. ഞാൻ വളരെ ഭാഗ്യവാനാണ്'' മാഴ്‌സലോ പറഞ്ഞു.
റയൽ മാഡ്രിഡിനായി 2007 മുതൽ 2022 വരെയാണ് മാഴ്സലൊ ബൂട്ട് കെട്ടിയത്. റയലിനൊപ്പം 25 കിരീടങ്ങളാണ് ബ്രസീലിയൻ താരം നേടിയത്. റൊണാൾഡോയും മാഴ്സലൊയും നീണ്ട വർഷക്കാലം റയൽ മാഡ്രിഡിനൊപ്പം അവിസ്‌മരണീയമായ ഒരു ഫുട്ബോൾ യാത്രയാണ് നടത്തിയത്. റൊണാൾഡോക്കൊപ്പം 332 മത്സരത്തിലാണ് മാഴ്സലൊ കളത്തിലിറങ്ങിയത്. ഇതിൽ 25 അസിസ്റ്റുകൾ റൊണാൾഡോക്ക് നൽകാൻ ബ്രസീലിയൻ താരത്തിന് സാധിച്ചു.
നിലവിൽ റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.
Who is the best player between Cristiano Ronaldo and Lionel Messi has been an active debate in the world of football for two decades. Brazilian legend Marcelo has said that Ronaldo or Messi is his favorite player in football. Marcelo has chosen Ronaldo as his favorite player, surpassing Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."