'ഞാനാരെന്ന് നിനക്കിതുവരെ അറിയില്ല,ഇപ്പോ അറിയും' അലിഗഡ് സര്‍വ്വകലാശാല അധ്യാപകന് നേരെ വെടിയുതിര്‍ക്കുമ്പോള്‍ അക്രമി ആക്രോശിച്ചതിങ്ങനെ
ആഗ്ര: സുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരം നടക്കാനിറങ്ങുമ്പോഴാണ് അലിഗഡ് മുസ് ലിം സര്‍വകലാശാല അധ്യാപകന്‍ ദാിഷ് അലി റാവു വെടിയേറ്റ് കൊല്ലപ്പെടുന്നത്. ക്യാംപസിനുള്ളില്‍ വെച്ചായിരുന്നു സംഭവം.
'ഞാനാരെന്ന് നിനക്കിതുവരെ അറിയില്ല,ഇപ്പോ അറിയാം' എന്ന് ആക്രോശിച്ചാണ് ഡാനിഷിന് നേരെ അക്രമികള്‍ നിറയൊഴിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇമ്രാന്‍ പറയുന്നത്. വെടിയുതിര്‍ത്തയുടന്‍ അക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സര്‍വകലാശാലയുടെ കീഴിലുള്ള എ.ബി.കെ ഹൈസ്‌കൂളില്‍ പത്ത് വര്‍ഷത്തോളമായി കംപ്യൂട്ടര്‍ അധ്യാപകനായിരുന്നു ഡാനിഷ്. അക്രമികളും ആക്രമണ കാരണവും ഇപ്പോഴും അവ്യക്തമാണ്.
മൗലാനാ ആസാദ് ലൈബ്രറിക്കു സമീപം രാത്രി ഒമ്പത് മണിയോടെ വെടിയേറ്റ ഡാനിഷിനെ ഉടന്‍ തന്നെ ഗുരുതര പരിക്കുകളോടെ ജെ.എന്‍.എം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുചക്ര വാഹനത്തിലെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തില്‍ ഉടന്‍ അക്രമികളെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലിസ് അറിയിച്ചിരിക്കുന്നത്.
an aligarh muslim university teacher was shot dead inside the campus in agra while out for an evening walk with friends. police said the attackers fled the scene and an investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."