HOME
DETAILS

‌പണ്ഡിതർ  പഠിപ്പിക്കുന്നത് തലയുയർത്തി നടക്കാൻ: കർണാടക സ്പീക്കർ

  
December 29, 2025 | 2:04 AM

karnataka speaker ut khader addressing samastha centenary sandesha yatra

മംഗളൂരു: തലയുയർത്തി നടക്കാനാണ് പണ്ഡിതർ എന്നും സമൂഹത്തെ പഠിപ്പിക്കുന്നതെന്നും പണ്ഡിതന്മാരാൽ ആർക്കും തലതാഴ്‌ത്തേണ്ടി വരുന്നില്ലെന്നും കർണാടക സ്പീക്കർ യു.ടി ഖാദർ പറഞ്ഞു.  സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ സമാപനം മംഗളൂരുവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തിൽ തീവ്രവാദം, വിദ്വേഷം തുടങ്ങിയവയ്ക്കെതിരേ സമസ്ത എന്നും നിലപാടെടുത്തു. ഇസ്‌ലാമിക പൈതൃകം മുറുകെപ്പിടിച്ച് മുന്നേറുന്ന സമസ്തയുടെ പ്രയാണത്തിൽ ഒരു നൂറ്റാണ്ടിനിടെ ഒരാക്ഷേപമോ പരാതിയോ ഇല്ല. സാധാരണക്കാരിലേക്ക് മതത്തിന്റ മൂല്യങ്ങളറിയിച്ചതും അവരെ സംസ്‌കരിച്ചെടുത്തതും സമസ്ത പണ്ഡിതന്മാരാണ്. കേരളത്തിൽ മാത്രമല്ല കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ലോകത്ത് എല്ലായിടത്തും സമസ്തയുടെ സ്വാധീനം കാണാനാകും. കർണാടകയിൽ സമസ്തക്ക് കരുത്തുണ്ട്. ഇത്തരം സമ്മേളനങ്ങളിലൂടെ അത് കൂടുതൽ തിളങ്ങും. മനുഷ്യബന്ധങ്ങൾക്ക് മൂല്യം കൽപ്പിച്ചാണ് ജിഫ്‌രി തങ്ങളുടെ സന്ദേശ പ്രയാണം അവസാനിക്കുന്നത്. അത് ഈ രാജ്യത്ത് വലിയ മാറ്റങ്ങൾക്കും ചിന്തകൾക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

conclusion of the samasta centenary message journey led by samasta president sayyid muhammad jifri muthukoya thangal was inaugurated by ut khader in mangaluru.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുത്തൻ പ്രസ്ഥാനങ്ങളോട് വിയോജിപ്പ് ആശയത്തിൽ മാത്രം'; ജിഫ്‌രി തങ്ങൾ

latest
  •  4 hours ago
No Image

വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

Kerala
  •  5 hours ago
No Image

തദ്ദേശം: സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

Kerala
  •  5 hours ago
No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  12 hours ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  13 hours ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  13 hours ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  13 hours ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  13 hours ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  13 hours ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  13 hours ago