HOME
DETAILS

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

  
December 31, 2025 | 5:16 PM

kuwait tightens restrictions on fireworks bans sales without security approval to enhance public safety

കുവൈത്ത് സിറ്റി: പൊതുസുരക്ഷ കണക്കിലെടുത്ത് രാജ്യത്ത് പടക്കങ്ങളുടെയും വെടിക്കെട്ട് സാമഗ്രികളുടെയും വിൽപനയ്ക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി സുരക്ഷാ അനുമതി വാങ്ങാതെ പടക്കങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും മന്ത്രാലയം നിരോധിച്ചു. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാനം പാലിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

പടക്കങ്ങൾ ഉപയോഗിച്ചുള്ള വെടിക്കെട്ട് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന പല കമ്പനികളും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പല സ്ഥാപനങ്ങളും നിർബന്ധിത സുരക്ഷാ അനുമതികൾ നേടുന്നില്ലെന്നും പടക്കങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ ഉപയോഗിക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അവധിക്കാലത്ത് വെടിക്കെട്ട് പരിപാടികൾ നടത്താൻ അനുമതി തേടിയ വിവിധ സ്ഥാപനങ്ങളിൽ പ്രത്യേക വകുപ്പുകൾ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാതെ പടക്കങ്ങൾ ഇറക്കുമതി ചെയ്യുന്നതായും സംഭരണത്തിലും പ്രവർത്തനത്തിലും അശ്രദ്ധ കാണിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് പൊതുജനങ്ങൾക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ച് പടക്കങ്ങൾ കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും അവർക്ക് സ്പോൺസർഷിപ്പ് നൽകുന്ന സ്ഥാപനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കും.

അപകടങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ കക്ഷികളും സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കും.

kuwait authorities have tightened regulations on fireworks and firecrackers banning sales without prior security approval. the move aims to enhance public safety prevent accidents and control unauthorized celebrations especially during festivals and public events across the country.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  5 hours ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  6 hours ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  6 hours ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  6 hours ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  6 hours ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  7 hours ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  7 hours ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  7 hours ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  7 hours ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  7 hours ago