HOME
DETAILS

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

  
കെ. ഷബാസ് ഹാരിസ്
January 04, 2026 | 3:12 PM

us imperialism interventions Afghanistan Iraq venezuela analysis

'നിങ്ങള്‍ എന്നെ ഇറാഖിനെ ബോംബ് ചെയ്യാന്‍ സഹായിച്ചാല്‍
ഞാന്‍ നിങ്ങള്‍ക്ക് കുര്‍ദിസ്ഥാന്‍ നല്‍കാം
നിങ്ങള്‍ ഹൈതി വിട്ടില്ലെങ്കില്‍
ഞാന്‍ നിങ്ങളെ ബാന്‍ഗുയിലേക്ക് പറഞ്ഞുവിടും
നിങ്ങള്‍ എനിക്ക് അഫ്ഗാനിസ്താന്‍ നല്‍കിയാല്‍
ഞാന്‍ നിങ്ങള്‍ക്ക് പാകിസ്താന്‍ നല്‍കാം
നിങ്ങള്‍ എനിക്ക് ചെച്‌നിയ നല്‍കിയാല്‍
ഞാന്‍ നിങ്ങള്‍ക്ക് അര്‍മേനിയ നല്‍കാം...
അവര്‍ ലോകത്തെ വിഭജിച്ചു
എന്നെ കൂടുതലായി ഒന്നും അത്ഭുതപ്പെടുത്തുന്നില്ല...'
ഐവറി കോസ്റ്റില്‍ നിന്നുള്ള ഗായകന്‍ ടിക്കന്‍ ജാ ഫക്കോലിയുടെ 'പ്ലസ് റിയന്‍ നെ മെറ്റോന്‍' (എന്നെ കൂടുതലായി ഒന്നും അത്ഭുതപ്പെടുത്തുന്നില്ല) എന്ന ഗാനത്തിലെ ഈ വരികള്‍ കാലാകാലമായി യു എസ്സ് മറ്റുള്ള രാജ്യങ്ങളുടെ മേല്‍ നടത്തി കൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍ക്കെതിരെയുള്ള ശക്തമായ മറുപടിയാണ്.
ആധുനിക ദേശ രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് കൊളോണിയല്‍ ഭരണ വ്യവസ്ഥ മുതല്‍ രണ്ട് ലോക മഹാ യുദ്ധങ്ങള്‍ വരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നിരന്തരമായ പിടിച്ചെടുക്കലുകള്‍ക്കും, അധിനിവേശങ്ങള്‍ക്കും, പ്രതിരോധങ്ങള്‍ക്കും ഒടുവില്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടുകയും, സ്വതന്ത്ര രാഷ്ട്രങ്ങളായി പരിണമിക്കുകയും ചെയ്തു.
ഇങ്ങനെ സ്വതന്ത്രമായ പല രാജ്യങ്ങള്‍ പിന്നീട് ജനാധിപത്യ അട്ടിമറികള്‍ നേരിടുകയോ, ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വീണ് പോവുകയോ, ഏകാധിപത്യ ഭരണത്തിലേക്ക് വഴി മാറുകയോ ചെയ്തു എന്നത് മറ്റൊരു യഥാര്‍ഥ്യം. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളില്‍ കോളനി വാഴ്ചയ്ക്ക് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ അധിനിവേശം നിലനിര്‍ത്തിയത് ഇത്തരത്തിലുള്ള സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചു കൊണ്ടാണ്. മറ്റുള്ള പരമാധികാര രാഷ്ട്രത്തിന് മേല്‍ അധിനിവേശം നടത്തുകയോ, ആരോപണങ്ങള്‍ ഉന്നയിച്ച് അവിടെയുള്ള ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിലോ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്ക തന്നെയാണ്. തങ്ങളുടെ മുതലാളിത്ത വ്യവസ്ഥയിലൂടെ ലോകത്തെ മൊത്തം ചൂഷണം ചെയ്യാന്‍ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ ഏറെയായി. അതില്‍ തന്നെ പലപ്പോഴും പ്രകൃതി വിഭവങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ തങ്ങളുടെ പാവകളെ ഭരണാധികാരികളാക്കി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് വിറ്റ് പണമാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ഇനി ജനങ്ങള്‍ ഇത്തരത്തിലുള്ള പാവകളെ പുറത്താക്കി ജനകീയ ജനാധിപത്യം സ്ഥാപിച്ചാല്‍, പുറത്താക്കപ്പെട്ട ഭരണാധികാരികളെ സംരക്ഷിക്കാനും, പുതുതായി രൂപം കൊണ്ട ജനകീയ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനും സി ഐ എയെ ഉപയോഗിച്ച് അമേരിക്ക ശ്രമിക്കുകയും ചെയ്യുന്നു.

2026-01-0420:01:23.suprabhaatham-news.png
 
 


ഇത്തരത്തില്‍ വലിയൊരു കുറ്റ കൃത്യം പതിറ്റാണ്ടുകളായി നടത്തി കൊണ്ടിരിക്കുന്ന അമേരിക്ക, എന്നാല്‍ ലോകത്തിന്റെ മുന്നില്‍ സ്വയം അവതരിപ്പിക്കുന്നത് ലോകത്തിലെ മുഴുവന്‍ ജനങ്ങളുടെ സംരക്ഷകരും ജനാധിപത്യ രാജ്യവുമായിട്ടാണ്. അമേരിക്കയ്‌ക്കെതിരെ ശബ്ദിക്കാന്‍ ഭയക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും ഈ വാദത്തെ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നു.

1950കള്‍ക്ക് ശേഷം അമേരിക്ക അധിനിവേശം നടത്തുകയോ, സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്ത രാജ്യങ്ങള്‍:
ഇറാന്‍, വിയറ്റ്‌നാം, ഗ്വാട്ടിമാല, ലെബനാന്‍, പനാമ, ഹൈതി, കോന്‍ഗോ, ക്യൂബ, ലാഓസ്, ഇക്യഡോര്‍, ബ്രസീല്‍, ഇന്തോനേഷ്യ, ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഘാന, അങ്കോള, ലിബിയ, എല്‍ സാല്‍വഡോര്‍, നിക്കരാഗ്വ, ഗ്രേനഡ, ഹോന്ദുറാസ്, ബോലീവിയ, ഫിലിപ്പൈന്‍സ്, ഇറാഖ്, സൊമാലിയ, യുഗോസ്‌ലാവിയ, ബോസ്‌നിയ, ക്രൊയേഷ്യ, സുഡാന്‍, അഫ്ഘാനിസ്ഥാന്‍, മക്കെഡോണിയ.. ഇപ്പോള്‍ വെനസ്വേലയും.
ഇതില്‍ പല രാജ്യങ്ങളില്‍ യുഎസ് നേരിട്ട് അധിനിവേശം നടത്തിയപ്പോള്‍ ചില രാജ്യങ്ങളില്‍ ഭരണകൂട അട്ടിമറികള്‍ക്ക് സഹായം ചെയ്യുകയാണ് ഉണ്ടായത്. മറ്റു ചില രാജ്യങ്ങളില്‍ സ്വന്തം ചാരസംഘടനയായ സിഐഎയെ ഉപയോഗപ്പെടുത്തി രഹസ്യ ഓപ്പറേഷനുകളിലൂടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയോ, ഭരണാധികാരികളെ ബന്ധികളാക്കുകയോ ചെയ്തിട്ടുണ്ട്.
ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക പോലെയുള്ള ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവയാണ്. മാത്രമല്ല, ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും സോഷ്യലിസ്റ്റ് രാജ്യങ്ങളോ മുസ്ലിം രാജ്യങ്ങളോ ആണ്. ഒപ്പം ഈ രാജ്യങ്ങളില്‍ സ്വര്‍ണ്ണം, എണ്ണ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ സാന്നിധ്യവും കാണാം.

അഫ്ഗാന്‍ അധിനിവേശം:
തൊണ്ണൂറുകളില്‍ സോവിയറ്റ് തകരുന്നത് വരെ ലോകത്തെ അടക്കി ഭരിച്ചിരുന്ന രണ്ട് പ്രധാന ശക്തികളായിരുന്നു അമേരിക്കയും, ഇപ്പോഴത്തെ റഷ്യയായ പഴയ സോവിയറ്റ് യൂനിയനും. രണ്ട് വ്യത്യസ്ത സാമ്പത്തിക വീക്ഷണത്തില്‍ നിലനില്‍ക്കുന്ന ഈ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നഷ്ടം സംഭവിച്ചത് കുഞ്ഞു കുഞ്ഞു രാഷ്ട്രങ്ങള്‍ക്കാണ്. ഇവര്‍ക്കിടയിലുള്ള ശീത യുദ്ധത്തിനിടയില്‍ 1979ലാണ് സോവിയറ്റ് അഫ്ഗാനിലേക്ക് അധിനിവേശം നടത്തുന്നത്. അന്ന് അഫ്ഗാനിലെ ഗോത്ര വര്‍ഗ്ഗങ്ങള്‍ സോവിയറ്റിന് എതിരെ പ്രതിരോധം തീര്‍ത്തപ്പോള്‍ അവസരം മുതലെടുത്ത് പാകിസ്താന്‍ വഴി അവരുടെ കയ്യിലേക്ക് ആയുധം വെച്ച് നല്‍കിയത് യു.എസാണ്. ഇതിലൂടെ ഉസാമ ബിന്‍ ലാദിനടക്കം ലോകം പിന്നീട് ഭീകരവാദികളെന്ന് മുദ്ര കുത്തിയ പല സായുധ ഗറില്ലകളും ജന്മം കൊണ്ടു. ഒടുവില്‍ തൊണ്ണൂറുകളില്‍ സോവിയറ്റ് അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ പ്രദേശത്തെ ഭരണം വന്ന് ചേര്‍ന്നതാവട്ടെ ഈ ഗോത്ര വര്‍ഗ്ഗങ്ങളുടെ കയ്യിലും. അമേരിക്കയുടെ പൈശാചിക ചെയ്തികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ സംഘം അമേരിക്കയുടെ അകത്ത് തന്നെ അക്രമങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യം വരെയുണ്ടായി. അതിന്റെ തുടര്‍ച്ചയിലാണല്ലോ 2001 സ്‌പെതംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമിക്കപ്പെട്ടതും, മൂവായിരത്തിനടുത്ത് മനുഷ്യര്‍ കൊല്ലപ്പെട്ടതും. 
ആക്രമണത്തിന് പിന്നില്‍ ആരെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത പ്രഹേളികയാണ്. ഈ അക്രമത്തിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാന്‍ എന്ന് അവകാശപ്പെട്ട് 2001 മുതല്‍ ഏതാണ്ട് 20 വര്‍ഷം അമേരിക്ക അഫ്ഗാനില്‍ കൊന്ന് തള്ളിയ മനുഷ്യരുടെ എണ്ണം ഏതാണ്ട് 1,76,000 വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 'വാര്‍ ഓണ്‍ ടെറര്‍' എന്ന പേരില്‍ നടപ്പിലാക്കിയ ഈ അധിനിവേശ പരമ്പരയിലൂടെ മുസ്ലിം സ്വത്വത്തെയും, മുസ്ലിം ചിഹ്നങ്ങളെയും ഭീകരവാദ ചാപ്പ നല്‍കി കൊണ്ട് അപരവത്കരിച്ച് മാറ്റി നിര്‍ത്താന്‍ യു എസ്സിന് സാധിച്ചു.
ലക്ഷ കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയ യു.എസ് ലോകത്തിന്റെ രക്ഷകരും, താടി നീട്ടി വളര്‍ത്തി തൊപ്പി ധരിക്കുന്ന സാധാരണ മുസ്ലിം ലോകത്തിന്റെ മുന്നില്‍ ഭീകരവാദിയുമാകുന്ന ആഖ്യാനം വളരെ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാനും, അത് ലോകത്ത് ഒട്ടാകെ നിലനിര്‍ത്താനും യു എസ്സിന് കഴിഞ്ഞു.

ഇറാഖ് അധിനിവേശം:
ഏകാധിപതിയായിരുന്നുവെങ്കിലും അമേരിക്കയുടെ സാമ്രാജിത്വ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഭരണാധികാരിയായിരുന്നു ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ മാരകമായ ആയുധങ്ങള്‍ സദ്ദാം കൈവശം വെക്കുന്നുണ്ടെന്ന് ആരോപിച്ച് യു എസ്സ് ഇറാഖിലേക്ക് അധിനിവേശം നടത്തി. എണ്ണമറ്റ പാവപ്പെട്ടവരെ കൊലക്ക് കൊടുത്ത ശേഷം സദ്ദാമിനെ പിടികൂടി വിചാരണാ നാടകത്തിന് ശേഷം തൂക്കിലേറ്റുകയും ചെയ്തു. 'ഓപ്പറേഷന്‍ ഇറാഖി ഫ്രീഡം' എന്ന പേരില്‍ നടപ്പിലാക്കിയ ഈ അധിനിവേശ അക്രമത്തില്‍ 2,10,296 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2026-01-0420:01:55.suprabhaatham-news.png
 
 

ഭരണകൂട അട്ടിമറികള്‍, അതിനുള്ള ശ്രമങ്ങള്‍:
1970കളില്‍ ചിലിയുടെ പ്രസിഡന്റ് സല്‍വാഡോര്‍ അലന്‍ഡയെ അട്ടിമറിക്കാന്‍ പിനോഷയെ സി.ഐ.എ സഹായിച്ചിരുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം നാട് വിട്ട ഷാഹ് മുഹമ്മദ് റസ പഹ്ലവിക്ക് സംരക്ഷണം നല്‍കാനും, അദ്ദേഹത്തിന് ചികിത്സ ഉറപ്പ് വരുത്താനും യു എസ്സ് ശ്രദ്ധിച്ചിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ റസ പഹ്ലവി ഇറാനിലെ ഭരണകൂടത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും, ഇറാനിലെ സ്വയം പ്രഖ്യാപിത ഭരണാധികാരിയായി അവകാശം ഉന്നയിക്കുന്നതും യു.എസ്സില്‍ നിന്ന് കൊണ്ടാണ്.
ക്യൂബയില്‍ വിപ്ലവം ഉണ്ടായപ്പോള്‍ നാട് വിട്ട ബാറ്റിസ്റ്റയെ സംരക്ഷിച്ചതും യു.എസ്സ് തന്നെ. വിപ്ലവാനന്തരം ക്യൂബയുടെ ഭരണാധികാരിയായ ഫിഡല്‍ കാസ്‌ട്രോയെ ഏതാണ്ട് 600 തവണ സി ഐ എ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവത്രെ. ലിബിയയില്‍ ഗദ്ദാഫിക്കെതിരെ തെരുവില്‍ ഇറങ്ങിയ മനുഷ്യര്‍ക്കിടയില്‍ സി ഐ എ നുഴഞ്ഞു കയറിയതിനെ കുറിച്ച് പിന്നീട് അമേരിക്ക തന്നെ വിശദീകരിച്ചിട്ടുണ്ട്. ഗദ്ദാഫിയെ ജനങ്ങള്‍ തെരുവിലിട്ട് മര്‍ദ്ധിച്ച് കൊലപ്പെടുത്തിയതിന് പിന്നിലും അമേരിക്കയുടെ കരങ്ങള്‍ തന്നെ.
നിലവില്‍ വലിയ ഉപരോധങ്ങളും, ഇസ്രായേലിന്റെ അക്രമങ്ങളും നേരിട്ട ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഈ കാരണം കൊണ്ട് തന്നെ ജനങ്ങള്‍ ഭരണകൂടത്തിന് എതിരെ പ്രക്ഷോഭത്തിലാണ്. ഈ അവസരവും മുതലെടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. പ്രക്ഷോഭത്തില്‍ അമേരിക്ക പങ്കാളിയാകുമെന്ന സൂചന ട്രമ്പ് നല്‍കി കഴിഞ്ഞു. ഇറാനിന്റെ പരമാധികാരത്തിലേക്കുള്ള ഏതെങ്കിലും കടന്ന് കയറ്റം ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാനും ഇതിനോടകം മറുപടി നല്‍കി കഴിഞ്ഞു.

വെനസ്വലേയില്‍ സംഭവിക്കുന്നത്:
ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം വെനസ്വലേയില്‍ സംഭവിക്കുന്നതിനെ നമ്മള്‍ മനസ്സിലാക്കാന്‍. അഫ്ഗാനിസ്ഥാനിന്റെ മേല്‍ മത തീവ്രവാദം ആരോപിച്ച യു എസ്സ് വെനിസ്വലേയില്‍ അധിനിവേശം നടത്തുന്നത് 'നാര്‍ക്കോട്ടിക്ക് ടെറര്‍' ആരോപിച്ച് കൊണ്ടാണ്.
വെനിസ്വലേയുടെ പ്രസിഡന്റ് നികോളസ് മദുരോയെയും ഭാര്യ സിലിയ ഫ്‌ലോറെസിനെയും അമേരിക്കന്‍ ഭരണകൂടം അമേരിക്കയില്‍ തടവില്‍ വെച്ചിരിക്കുകയാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തി പാതി രാത്രി മറ്റൊരു ദേശത്ത് ബോംബ് വര്‍ഷിക്കുകയും, അവിടുത്തെ ഭരണാധികാരിയെ പിടിച്ചു കൊണ്ട് പോവുകയും ചെയ്ത ശേഷം ട്രമ്പ് നല്‍കിയ വിശദീകരണം വെനിസ്വലേ ഇനി യു എസ്സ് ഭരിക്കുമെന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പ്പാതിപ്പിക്കുന്ന രാജ്യമായ വെനിസ്വലേയിലെ എണ്ണ ഇനി യു എസ്സ് നിയന്ത്രിക്കുമത്രെ! ലോക രാജ്യങ്ങള്‍ എല്ലാ തവണത്തെയും പോലെ മൗനത്തിലാണ്. ചിലര്‍ പ്രസ്താവനകളില്‍ പ്രതിഷേധങ്ങള്‍ അറിയിച്ചിട്ടുണ്ട്. ലോക പോലീസ് ചമയുന്ന അമേരിക്കയുടെ പതിറ്റാണ്ടുകള്‍ നീണ്ട് നില്‍ക്കുന്ന, ഇപ്പോഴും തുടരുന്ന അധിനിവേശം നാളെ ഏതൊക്കെ രാജ്യത്ത്, ഏതൊക്കെ സ്വഭാവത്തില്‍ നീളുമെന്ന് കണ്ടറിയണം.

Summary: Drawing from lyrics by Ivorian singer Tiken Jah Fakoly, this article critically examines decades of U.S. military interventions, regime-change operations, and covert actions across Asia, Africa, and Latin America. It argues that under the guise of democracy, security, and the 'war on terror,' the United States has repeatedly destabilized sovereign nations, often targeting resource-rich regions and socialist or Muslim-majority countries. From Afghanistan and Iraq to Iran and Venezuela, the narrative traces how invasions, sanctions, and CIA-backed coups have resulted in massive civilian casualties and long-term political chaos. The piece questions the global silence that allows the U.S. to continue projecting itself as a defender of freedom while exercising imperial power.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  7 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  7 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  7 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  7 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  7 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  7 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  7 days ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  7 days ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  7 days ago