ദേ പിന്നേം റെക്കോർഡിട്ട് സ്വർണം; ഒരു പവന്റെ വില 51,000 കടന്നു
കൊച്ചി: റെക്കോര്‍ഡുകളിൽ പുതുചരിത്രം കുറിച്ച് സ്വർണവില ഇന്ന് സർവകാല റെക്കോർഡിട്ടു. ഇതാദ്യമായി 51,000 കടന്ന സ്വർണവിലയിൽ ഇന്ന് 600 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,280 രൂപയായി. ഒരു ഗ്രാമിന് 6410 രൂപയായി.
ഇന്നലെ 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,680 രൂപയായിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. ഇതിൽ നിന്നാണ് ഇന്ന് 600 രൂപ വർധിച്ചത്. മാർച്ച് 30 മുതൽ നിലനിന്നിരുന്ന സ്വർണവിലയായ 50,200 രൂപയിൽ നിന്ന് തിങ്കളാഴ്ച 680 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,880 രൂപയായിരുന്നു. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഇതിന് മുൻപുണ്ടായ റെക്കോർഡ് വില.
മാര്‍ച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു മാസത്തിനിടെ 5000 രൂപയാളമാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.
കഴിഞ്ഞ 30 ദിവസത്തെ സ്വർണവില
5-Mar-24 47560
6-Mar-24 47760
7-Mar-24 48080
8-Mar-24 48200
9-Mar-24 48600
10-Mar-24 48600
11-Mar-24 48600
12-Mar-24 48600
13-Mar-24 48280
14-Mar-24 48480
15-Mar-24 48480
16-Mar-24 48480
17-Mar-24 48480
18-Mar-24 48280
19-Mar-24 48640
20-Mar-24 48640
21-Mar-24 49440
22-Mar-24 49080
23-Mar-24 49000
24-Mar-24 49000
25-Mar-24 49000
26-Mar-24 48920
27-Mar-24 49080
28-Mar-24 49360
29-Mar-24 50400
30-Mar-24 50200
31-Mar-24 50200
01-Apr-24 50880
02-Apr-24 50680
03-Apr-24 51280
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."