HOME
DETAILS

മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദം'; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

  
Web Desk
January 06, 2026 | 2:53 PM

the voice of muslim league in central kerala cm pinarayi vijayan condoles the demise of vk ebrahim kunju

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഇബ്രാഹിംകുഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ എറണാകുളം ലേക് ഷോർ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മുഖ്യമന്ത്രിയുടെ വാക്കുകൾ

"മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു. നാല് തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമായിരുന്ന അദ്ദേഹം മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ ട്രേഡ് യൂണിയൻ രംഗത്തും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു." മുഖ്യമന്ത്രി പറഞ്ഞു.

"സൗമ്യമായി ജനങ്ങളോട് ഇടപെട്ടിരുന്ന ജനകീയനായ ഒരു പ്രതിനിധിയെയാണ് നമുക്ക് നഷ്ടമായത്. യു.ഡി.എഫിന് ഇതൊരു വലിയ നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനമറിയിച്ച് പറഞ്ഞു.

മൃതദേഹം ഇന്ന് വൈകിട്ട് ആറ് മണി മുതൽ സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിന്. രാത്രി ഒൻപത് മണിയോടെ ആലങ്ങാട് ചിറയത്തെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

 

 

former kerala minister and senior muslim league leader v.k. ebrahim kunju passed away at a private hospital in kochi while undergoing treatment for cancer. chief minister pinarayi vijayan condoled his death, describing him as the "powerful voice of the muslim league in central kerala." a four-time mla and two-time minister, kunju was also a prominent figure in trade union activities. his funeral is scheduled to take place at the alangad juma masjid on wednesday morning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇത്തിഹാദ് റെയിൽ; 350-ലേറെ യാത്രക്കാരെ സുരക്ഷിതമായി അബുദബിയിലെത്തിച്ചു

uae
  •  3 days ago
No Image

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ് 

Kerala
  •  3 days ago
No Image

തുടർച്ചയായ നാലാം ദിവസവും ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും

uae
  •  3 days ago
No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് തുണയായി പ്രവാസികൾ; വീടുകളും ഹോട്ടൽ മുറികളും സൗജന്യമായി വിട്ടുനൽകി നിരവധിപേർ

uae
  •  3 days ago
No Image

'അച്ഛനെ വരെ ആക്ഷേപിച്ചു';പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറാകാതെ ജി സുധാകരന്‍, രൂക്ഷ വിമര്‍ശനവുമായി കുറിപ്പ്

Kerala
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  3 days ago
No Image

ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കുന്നില്ല; ഐടി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

crime
  •  3 days ago
No Image

വയനാട്ടിലെ കര്‍ഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന്; മരണകാരണം ആന്തരിക രക്തസ്രാവം

Kerala
  •  3 days ago
No Image

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%,  9,379 പേര്‍ക്ക് ടോപ് പ്ലസ്

organization
  •  3 days ago