ഇടനെഞ്ചു തേങ്ങുന്നു, ഈ പിതാവിന്റെ നിസ്സഹായാവസ്ഥയില്‍
ലാഖിംപൂര്‍: മകളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലാതെ ഭിക്ഷയാചിക്കാനിരുന്ന പിതാവ് നൊമ്പരമാകുന്നു. ഉത്തര്‍പ്രദേശിലെ ഖിലാംപൂര് ഖേരിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് മിട്വാലിയിലെ സ്വാതലി സ്വദേശിയായ പതിനാലുകാരിയെ കഠിനമായ പനിമൂലം ഇവിടത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ പനി മൂര്‍ഛിച്ചതിനാല്‍ അവിടെനിന്നു ലാഖിംപൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നാണ് ജില്ലാ ആശുപത്രി അധികൃതര്‍ പറയുന്നത്.
ആശുപത്രിയില്‍നിന്ന് മകളുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചുതരാന്‍ പിതാവ് പലരോടും അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. പിന്നീട് മകളുടെ മൃതദേഹവുമായി പുറത്തിറങ്ങിയ പിതാവ് നടപ്പാതയില്‍ മൃതദേഹം കിടത്തി വഴിയാത്രക്കാരോട് പണത്തിനായി യാചിക്കുകയായിരുന്നു.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര് പ്രതികരിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ ഉറക്കമുണര്‍ന്നത്.
എന്നാല്‍ ആംബുലന്‍സ് വേണമെന്ന് തങ്ങളോട് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."