ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി
മസ്‌കത്ത്: ഒമാൻ സർക്കാരിൽ നിർണ്ണായകമായ പുനഃസംഘടനകൾ നടത്തി സുൽത്താൻ ഹൈതം ബിൻ താരിഖ്. സുൽത്താൻ ഭരണമേറ്റെടുത്തതിന്റെ ആറാം വാർഷികത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ സാമ്പത്തിക, ഭരണ മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം.
സുൽത്താന്റെ മകനും സാംസ്കാരിക മന്ത്രിയുമായിരുന്ന സയ്യിദ് തിയാസിനെ പുതിയ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും. മസ്കത്ത് ഗവർണറായി സയ്യിദ് ബിലാറബ് ബിൻ ഹൈതമിനെയും നിയമിച്ചു.
സയ്യിദ് സൗദ് ബിൻ ഹിലാൽ പുതിയ സാംസ്കാരിക, കായിക, യുവജന മന്ത്രിയായി ചുമതലയേറ്റു. ഭരണസ്ഥിരത ഉറപ്പാക്കുന്നതിനായി പ്രധാന വകുപ്പുകളിലെ മന്ത്രിമാരെ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്:
സയ്യിദ് ഫഹദ് ബിൻ മഹ്മൂദ്: ഉപപ്രധാനമന്ത്രി (മന്ത്രിസഭാ കാര്യങ്ങൾ)
സയ്യിദ് ശിഹാബ് ബിൻ താരിഖ്: ഉപപ്രധാനമന്ത്രി (പ്രതിരോധം)
സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി: വിദേശകാര്യ മന്ത്രി
സുൽത്താൻ ബിൻ സലിം അൽ ഹബ്‌സി: ധനകാര്യ മന്ത്രി
ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി: വാർത്താവിതരണ മന്ത്രി
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയവുമായി ലയിപ്പിച്ചു. ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി.
പുതിയ നിയമനങ്ങൾ
അൻവർ ബിൻ ഹിലാൽ അൽ ജാബ്രി: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി.
ഡോ. ഖാമിസ് ബിൻ സൈഫ് അൽ ജാബ്രി: സാമ്പത്തിക മന്ത്രി.
സയ്യിദ് ഇബ്രാഹിം ബിൻ സയീദ് അൽ ബുസൈദി: പൈതൃക, ടൂറിസം മന്ത്രി.
ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി രാജ്യത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്. സാമ്പത്തിക മാനേജ്‌മെന്റിൽ കൂടുതൽ വ്യക്തത വരുത്താനും ഭരണപരമായ കാലതാമസം ഒഴിവാക്കാനും പുതിയ പുനഃസംഘടന സഹായിക്കും.
oman announces cabinet reshuffle appointing sayyid thiyazin as deputy prime minister aiming to strengthen governance policy coordination and administrative efficiency reflecting leadership priorities and reform agenda across key sectors nationwide development stability
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."