തൃക്കാക്കര നഗരസഭയില്‍ ഭരണമാറ്റത്തിനു സാധ്യതയേറുന്നു
കാക്കനാട് : വൈസ് ചെയര്‍മാനുമായുള്ള തര്‍ക്കം രൂക്ഷമായതോടെ തൃക്കാക്കര നഗരസഭയില്‍ ഭരണ മാറ്റത്തിനു സാധ്യതയേറുന്നു. പ്രശ്‌നം പരിഹരിച്ച് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് ശ്രമംതുടങ്ങിയെങ്കിലും ഭരണം തിരിച്ചു പിടിക്കുവാന്‍ യു.ഡി.എഫില്‍ രഹസ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര നഗരസഭയില്‍ കോണ്‍ഗ്രസ് 17, സി.പി.എം 16, മുസ്‌ലിം ലീഗ് നാല്, സി.പി.ഐ മൂന്ന്, കോണ്‍ഗ്രസ് എസ് ഒന്ന്, സി.പി.എം വിമതന്‍ ഒന്ന്, കോണ്‍ഗ്രസ് വിമതന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
കോണ്‍ഗ്രസ്, ലീഗ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മുന്നണി ഒരു വിമതനെ കൂട്ടുപിടിച്ച് 22 കൗണ്‍സില്‍ അംഗങ്ങളുടെ പിന്തുണയോടെ ഭരണത്തില്‍ കയറാം എന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും ചെയര്‍പേഴ്‌സണേ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് തിരിച്ചടിയായി.
ഒരു പ്രതീക്ഷയും ഇല്ലായിരുന്ന സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് മുന്നണിക്ക് സി.പി.എം വിമതനായ എം.എം നാസറും, കോണ്‍ഗ്രസ് വിമതനായ സാബു ഫ്രാന്‍സിസും നിരുപാതിക പിന്നുണ നല്‍കിയതോടെ 20 പേരുടെ മാത്രം പിന്തുണയുണ്ടായിരുന്നത് 22 ആയിമാറുകയും ഭരണം ഉറപ്പിക്കുകയും ചെയ്തു.
തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ പദവി പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്യുകയും അതിന്റെ അടിസ്ഥനത്തില്‍ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ.കെ നീനു നഗരസഭ ചെയര്‍പേഴ്‌സണായും കോണ്‍ഗ്രസ് വിമതന്‍ സാബു ഫ്രാന്‍സിസ് വൈസ് ചെയര്‍മാനുമായി തെരഞ്ഞെടുത്തത്.
നഗരസഭയിലെ ഉദ്യോഗസ്ഥരുടെയും മറ്റും കെടുകാര്യസ്ഥത മൂലം സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതും ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും ഭരണത്തെ കാര്യമായി ബാധിച്ചു. ഇതിനിടെ അനധികൃത സ്ഥാപനങ്ങള്‍ പൂട്ടാനെടുത്ത ഉത്തരവ് ചില കൗണ്‍സിലര്‍മാരുടെ സ്വാധീനത്തിനു വഴങ്ങി ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നതില്‍ പ്രതിഷേിച്ചു നഗരസഭ വൈസ് ചെയര്‍മാന്‍ നഗരസഭയുടെ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ തീരുമാനിച്ചത് എല്‍.ഡി.എഫ് മുന്നണി ഭരണത്തിന് ഇരുട്ടടി കിട്ടിയ നിലയിലായി.
ഭരണത്തില്‍ കയറി പല നല്ല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്‍പതു മാസം പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രധമായ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല എന്നതാണ് പരമമായ സത്യം. കൗണ്‍സില്‍ കൂടാതെ ചെയര്‍പേഴ്‌സന്റെ മുന്‍കൂര്‍ അനുമതിയേടെ എടുത്ത പല തീരുമാനം നല്ലതാണെങ്കില്‍ പോലും വിവാദങ്ങളായി. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ നഗരസഭ അധികാരികള്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൗണ്‍സിലര്‍മാരിലേക്കും വ്യാപിച്ചതോടെ ശക്തമായ പ്രതിപക്ഷമായി ഇരിന്നു പ്രതികരിക്കാതെ നഗരസഭ ഹാളിലെ കൗണ്‍സില്‍ യോഗത്തില്‍ പോലും പരസ്പരം പോരടിക്കുന്നതുമാണ് കാണുവാന്‍ സാധിക്കുന്നത്.
ഭരണത്തിലേറാന്‍ യു.ഡി.എഫ് കിണഞ്ഞ് പരിശ്രമിക്കുമ്പോഴും വൈസ് ചെയര്‍മാനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു ഭരണം നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ് സി.പി.എം. ഏറെ സാധ്യതയുണ്ടായിട്ടും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് യു.ഡി.എഫിന് വിനയാകാനാണ് സാധ്യത. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് എം.ടി ഓമനയെയും ഐ ഗ്രൂപ്പ് അജിത തങ്കപ്പനേയു നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."