സഊദിയിൽ ഇഖാമ-തൊഴിൽ നിയമലംഘനം; ഒരു മാസത്തിനിടെ 19,559 പേർക്ക് ശിക്ഷ, നടപടി ശക്തമാക്കി ജവാസത്ത്
റിയാദ്: സഊദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവർക്കെതിരെ നടപടി ശക്തമാക്കി ജവാസത്ത്. കഴിഞ്ഞ റജബ് മാസത്തിൽ മാത്രം 19,559 പേർക്കെതിരെയാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചത്.
ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് തടവ് ശിക്ഷ, കനത്ത പിഴ, നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകർക്ക് തൊഴിൽ നൽകുക, താമസം ഒരുക്കുക, യാത്രാ സൗകര്യം നൽകുക, അവരെ ഒളിവിൽ കഴിയാൻ സഹായിക്കുക തുടങ്ങിയവയും ഗുരുതരമായ കുറ്റകൃത്യമാണെന്നും അവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ജവാസത്ത് ഓർമിപ്പിച്ചു.
The Saudi General Directorate of Passports (Jawazat) has intensified its crackdown on violators, issuing over 19,500 administrative decisions in a single month. Penalties including imprisonment, heavy fines, and deportation were handed out for residency, labor, and border security violations. Authorities warned that providing transport, housing, or employment to illegal residents is a serious crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."