HOME
DETAILS

വീണ്ടും ആനക്കലി; കൂടല്‍ മാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

  
Web Desk
May 01, 2026 | 10:28 AM

another elephant attack at iringalakuda festival kills mahout second injured

ഇരിങ്ങാലക്കുട: ആന ചവിട്ടിക്കൊന്ന സംഭവം വീണ്ടും. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. പാലക്കാട് സ്വദേശി ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് അക്രമാസക്തനായത്.

കഴിഞ്ഞദിവസം രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെയും ഈ ആന ഇടഞ്ഞിരുന്നുവെന്നാണ് വിവരം. ആ സമയത്ത് രണ്ട് പേര്‍ക്ക് വീണു പരിക്കേറ്റിരുന്നു. എന്നാല്‍ പാപ്പാന്‍മാര്‍ ഉടന്‍ ആനയെ നിയന്ത്രിച്ച് കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. അതിനാല്‍ വലി അപകടം ഒഴിവായി. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും വിരണ്ട ആന താല്‍ക്കാലിക ഷെഡ് തകര്‍ത്തു. പിന്നാലെ പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടനെ ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ഒന്നാം പാപ്പാന്‍ അമല്‍ (28) ചികിത്സയിലാണ്. 

ഇന്ന് രാവിലേയും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്കമാലിയില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചിരുന്നു. അങ്കമാലി കിടങ്ങൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു സംഭവം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍ വിഷ്ണു എന്നയാളാണ് മരിച്ചത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്.

രണ്ടാം പാപ്പാന് ചവിട്ടേറ്റു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ പൊലിസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശി പ്രദീപിന് ആണ് പരുക്കേറ്റത്.

ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു.

a 25 year old mahout was killed and another injured after an elephant turned violent during a temple festival in iringalakuda, with a similar fatal incident reported earlier in angamaly.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  2 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  2 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  2 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  2 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  2 days ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  2 days ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  2 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  2 days ago
No Image

'ഞാൻ ബ്രിട്ടീഷുകാരനാണ്, പക്ഷേ എന്റെ ഹൃദയം അൽ ഐനാണ്'; യുഎഇ ദേശീയഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗമായി യുകെ പെൺകുട്ടികൾ

uae
  •  2 days ago
No Image

'യുഎഇയുടെ വികസന മാതൃകയ്ക്കുള്ള ആഗോള അംഗീകാരം'; ജി7 ഉച്ചകോടിയിലെ പ്രസിഡന്റിന്റെ പങ്കാളിത്തത്തെക്കുറിച്ച് അൻവർ ഗർഗാഷ്

uae
  •  2 days ago