HOME
DETAILS

ഇറാന്‍- യു.എസ് യുദ്ധം: ചരക്കു നീക്കം ആഫ്രിക്ക വഴിയാക്കി കപ്പലുകള്‍  

  
Web Desk
May 01, 2026 | 11:08 AM


വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ചരക്ക് ഗതാഗതത്തില്‍ പ്രതിസന്ധി രൂക്ഷമായതോടെ റൂട്ട് മാറ്റാന്‍ നിര്‍ബന്ധിതമായി കപ്പലുകള്‍. ആഫ്രിക്ക വഴി ഗുഡ്ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയാണ് ഇപ്പോള്‍ ഗതാഗതത്തിനായി കപ്പലുകള്‍ തെരഞ്ഞെടുക്കുന്നത്. മിഡില്‍ഈസ്റ്റില്‍ സംഘര്‍ഷസാധ്യത വര്‍ധിച്ചതാണ് ഗള്‍ഫ് മേഖലയും സൂയസ് കനാലും ഒഴിവാക്കി കപ്പലുകളെ പുതിയ പാതതേടാന്‍ പ്രേരിപ്പിച്ചത്.

യുറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള കപ്പലുകളില്‍ ഭൂരിഭാഗവും ആഫ്രിക്കയുടെ തെക്കന്‍ ഭാഗങ്ങളിലൂടെയുള്ള കപ്പല്‍പാതകളിലൂടെയാണ് നിലവില്‍ വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സ വംശഹത്യക്കു പിന്നാലെ യമനിലെ ഹൂതികള്‍ ആക്രമണം തുടങ്ങിയ സമയത്ത് പല കപ്പല്‍ കമ്പനികളും ഈ വഴി തെരഞ്ഞെടുത്തിരുന്നു. പിന്നീട് ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഹൂതികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കുറയുകയും കപ്പലുകള്‍ പഴയ പാതയിലേക്ക് തന്നെ തിരിച്ചെത്തുകയുമായിരുന്നു. എന്നാല്‍, അധികം വൈകാതെ ഇറാന് മേല്‍ യു.എസു ഇസ്‌റാഈലും ഏകപക്ഷീയമായി ആക്രമണം നടത്തുകയും അതി യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതോടെ കപ്പല്‍പാതകളില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

ഇറാന്‍ യുദ്ധം രൂക്ഷമായതോടെ ഗുഡ്ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയിലൂടെ കൂടുതല്‍ കപ്പലുകള്‍ വരാന്‍ തുടങ്ങി. സൂയസ് കനാല്‍ വഴി ഗതാഗതം നടത്താന്‍ ശ്രമിച്ചുവെങ്കിലും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ഗുഡ് ഹോപ് വഴിയാണ് ഇപ്പോള്‍ പോകുന്നതെന്ന് യുറോപ്പിലെ ഒരു പ്രമുഖ കമ്പനിയായ ഹാപഗ് ലോയിഡിന്റെ സി.ഇ.ഒ പ്രതികരിച്ചു. ഗുഡ്ഹോപ് മുനമ്പ് ചുറ്റി വരാന്‍ കപ്പലുകള്‍ക്ക് ഏകദേശം 2700 ഡോളര്‍ ചെലവ് വരുന്നുണ്ട്. സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തേക്കാള്‍ വളരെ കൂടുതലാണ് ഇതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള ഗതാഗതം മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയിലധികമായി വര്‍ദ്ധിച്ചെന്ന് കപ്പലുകളിലെ ജിപിഎസ് സിഗ്‌നലുകളെ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പോര്‍ട്ട് വാച്ച് പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബാബ് അല്‍-മന്ദബ് കടലിടുക്ക് വഴിയുള്ള ഗതാഗതം പകുതിയിലധികം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ഏപ്രില്‍ 24നും ഇടയില്‍ പ്രതിദിനം ശരാശരി 20 വാണിജ്യ കപ്പലുകള്‍ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി സഞ്ചരിച്ചെന്നാണ് കണക്ക് 2023ലെ ഇതേ കാലയളവില്‍ ആറ് കപ്പലുകള്‍ മാത്രമായിരുന്നു ഇതുവഴി കടന്നു പോയത്. അതേസമയം, ചെങ്കടലിലെ ഗതാഗതം കുത്തനെ ഇടിയുകയും ചെയ്തു. 2023 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ ബാബ് അല്‍-മന്ദബ് വഴി പ്രതിദിനം 18 കപ്പലുകള്‍ കടന്നുപോയിരുന്നെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം കടന്നുപോകുന്ന ശരാശരി കപ്പലുകളുടെ എണ്ണം അഞ്ചായി കുറഞ്ഞു. 

പുതിയ പാതയിലൂടെയുള്ള യാത്രക്ക് ഏതാണ്ട് രണ്ടാഴ്ച കൂടുതല്‍ വേണ്ടിവരുന്നു എന്നതാണ് പ്രധാന പോരായ്മ. എങ്കിലും മറ്റ് വഴികളില്ലാത്തതിനാല്‍ ആഫ്രിക്ക വഴി പോകാന്‍ കപ്പലുകള്‍ നിര്‍ബന്ധിതമാവുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

global shipping reroutes via cape of good hope amid iran conflict and rising middle east tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  a month ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  a month ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  a month ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  a month ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറും; കോടതിയിൽ ഹാജരാക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

National
  •  a month ago
No Image

പെരുന്നാള്‍ വിപണി സജ്ജം; ബഹ്‌റൈനിലെത്തിയത് 6,000 ടണ്‍ ഇറച്ചി

bahrain
  •  a month ago
No Image

വിവാഹമോചനത്തിന്റെ വൈരാഗ്യം? ജോലിസ്ഥലത്തെത്തി യുവതിക്കും തടയാൻ ചെന്ന കടയുടമയ്ക്കും നേരെ മുൻഭർത്താവിന്റെ ക്രൂര ആക്രമണം

Kerala
  •  a month ago