ശബരിമല സ്വർണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയും മുൻ തിരുവിതാംകൂർ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും. എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകിയിരുന്നു.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ തേടുന്നതിനു വേണ്ടിയാണ് ഇഡി ചോദ്യം ചെയ്യൽ നടത്തുന്നത്. മുരാരി ബാബു ഉൾപ്പെടെയുള്ളവരെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ടുകൾ, വിശദാംശങ്ങൾ, സ്വത്തുക്കൾ അടക്കമുള്ള രേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തതയുണ്ടാകും
സ്വർണ്ണക്കൊള്ള കേസിലെ തന്നെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസിലെ മറ്റു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടി ഉടൻ ഇഡി കോടതിയെയും സമീപിച്ചേക്കാൻ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."