HOME
DETAILS
MAL
ബഹ്‌റൈനിൽ വാഹനാപകടം: 23 വയസ്സുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
January 26, 2026 | 5:16 PM
മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 23-കാരനായ യുവാവ് മരിച്ചു. കിംഗ് ഫഹദ് പാലത്തിന് സമീപമാണ് അപകടം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ജനുവരി 26-ന് പുലർച്ചെയോടെയായിരുന്നു സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. പരുക്കേറ്റ വ്യക്തിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി പൊലിസ് അന്വേഷണം ആരംഭിച്ചു.
a tragic road accident in bahrain has claimed the life of a 23-year-old man, while another person sustained injuries. authorities have launched an investigation to determine the cause of the crash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."