അബുദബിയിൽ അത്ഭുതങ്ങൾ ഒരുങ്ങുന്നു; ഏറെ കാത്തിരുന്ന ഡിസ്‌നിലാൻഡ് എവിടെയാണെന്ന് വെളിപ്പെടുത്തി അധികൃതർ
അബുദബി: ഡിസ്‌നിലാൻഡ് വരാൻ പോകുന്ന സ്ഥാനം വെളിപ്പെടുത്തി പദ്ധതിയുടെ സിഇഒ. ഡിസ്‌നി സിഇഒ ബോബ് ഇഗറാണ് ഡിസിനിലാൻഡ് വരാൻ പോകുന്ന സ്ഥലം വെളിപ്പെടുത്തിയത്. യാസ് ഐലൻഡ് സന്ദർശന വേളയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
സന്ദർശന വേളയിലെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഡിസ്‌നിലാൻഡ് അബുദബിക്കായി ഇനിയും ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്ന പദ്ധതിയിൽ ഏറെ ആവേശമുണ്ടെന്നും സിഇഒ ബോബ് പറഞ്ഞു.
യാസ് ദ്വീപിന്റെ വടക്കുഭാഗത്താണ് ഡിസ്നിലാൻഡിന്റെ നിർമ്മാണത്തിന് സാധ്യത കൽപ്പിക്കപ്പെടുന്നത്. മിറൽ എന്ന ഡെവലപ്പറാണ് അബുദബിയിലെ ഈ പദ്ധതിക്ക് പിന്നിൽ. ഡിസ്‌നിലാൻഡ് നിലവിൽ വരുന്നതോടെ ലോകത്തിലെ ഏഴാമത്തെ ഡിസ്‌നിലാൻഡ് പാർക്കായി ഇത് മാറും.
ഫെരാരി വേൾഡ് ഉൾപ്പെടെയുള്ള ആകർഷണങ്ങൾ യാസ് ദ്വീപിലുണ്ട്. വാർണർ ബ്രദേഴ്സ് വേൾഡ് പദവി നിലനിർത്താൻ ഇതിലൂടെ സാധിക്കും. പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മിറൽ കമ്പനി നേതൃത്വം നൽകും.
സർഗ്ഗാത്മകമായ മേൽനോട്ടം വഹിക്കുന്നത് സാക്ഷാൽ ഡിസ്‌നി കമ്പനി തന്നെയായിരിക്കും. ഡിസ്‌നിലാൻഡ് ചരിത്രത്തിൽ ആദ്യമായി, ഒരു ഡിസ്നിലാൻഡിന്റെ നിർമ്മാണ പ്രക്രിയയിൽ വാട്ടർ എലമെന്റ് ഉൾപ്പെടുത്തുന്നെന്ന സവിശേഷതയും ഇതിനുണ്ടാകും. ഇമാറാത്തി സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന വിനോദ പരിപാടികളാകും ഇവിടെ ഒരുക്കുക.
ഡിസ്നിലാൻഡിന്റെ കൃത്യമായ ഉദ്ഘാടന തീയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിർമ്മാണത്തിന് നാല് മുതൽ ആറ് വർഷം വരെ എടുക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അബുദബി ആഗോള വിനോദസഞ്ചാര കേന്ദ്രമാകും.
രണ്ടായിരത്തി മുപ്പതിനും രണ്ടായിരത്തി മുപ്പത്തിമൂന്നിനും ഇടയിൽ തീം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസ്‌നിലാൻഡിന്റെ സിഗ്നേച്ചർ കാസിൽ അബുദബിയിലെ പാർക്കിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭൂമി വിപുലീകരണമോ അടിസ്ഥാന സൗകര്യ നവീകരണമോ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായി വരുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ഡിസ്‌നിലാൻഡ് പാർക്ക് യാസ് ദ്വീപിലെ മറ്റു പ്രധാന വിനോദ കേന്ദ്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരു വലിയ നേട്ടമായി മാറും.
abu dhabi’s highly anticipated disneyland location has been revealed on yas island. disney ceo shares first images, confirming construction plans. the park will feature signature castle, water elements, and open between 2030 and 2033.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."