HOME
DETAILS

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് ഒമാനും ഹംഗറിയും 

  
January 27, 2026 | 1:15 PM

oman hungary agree to strengthen bilateral relations

 

 


മസ്‌കത്ത്: ഒമാനും ഹംഗറിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണയായി. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര് ബിന്‍ ഹമദ് അല്‍ ബുസൈദിയും ഹംഗറിയുടെ ഊര്‍ജ്ജ മന്ത്രാലയത്തിലെ പരിസ്ഥിതി കാര്യങ്ങളിലുളള സ്റ്റേറ്റ് സെക്രട്ടറി ഡോ. അനികോ റൈസും തമ്മില്‍ മസ്‌കത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ പരിശോധിച്ചു. പരിസ്ഥിതി സംരക്ഷണം, ജലവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, മലിനീകരണ നിയന്ത്രണം, മാലിന്യ സംസ്‌കരണം, പുനഃചക്രീകരണം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്.

ഈ മേഖലകളില്‍ പരിചയവും സാങ്കേതിക അറിവും പങ്കുവെക്കുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തിയതായി അധികൃതര്‍ അറിയിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആഗോള വിഷയങ്ങളില്‍ അന്താരാഷ്ട്ര വേദികളില്‍ പരസ്പരം സഹകരിക്കാനും ധാരണയായി. സംയുക്ത പരിശീലന പരിപാടികള്‍, ഗവേഷണ സഹകരണം, വിദഗ്ധരുടെ കൈമാറ്റം എന്നിവയിലൂടെ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി.

സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെയും സഹകരണം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുപാര്‍ശങ്ങളും ചൂണ്ടിക്കാട്ടി. നിലവില്‍ നടപ്പിലാക്കുന്ന സംയുക്ത പദ്ധതികള്‍ തുടര്‍ന്നും ശക്തിപ്പെടുത്താനും, ഭാവിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുമുള്ള താത്പര്യവും യോഗത്തില്‍ പ്രകടമായി.

കൂടിക്കാഴ്ചയില്‍ ഒമാന്‍ പരിസ്ഥിതി അതോറിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ല ബിന്‍ അലി അല്‍ അമ്രി, വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടന വിഭാഗം മേധാവി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖത്ബി എന്നിവരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഒമാനും ഹംഗറിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വിപുലമാകുന്നത് പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ നേരിടുന്നതില്‍ നിര്‍ണായകമാകുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.

 

Oman and Hungary have agreed to strengthen bilateral relations following talks in Muscat, with discussions focusing on cooperation in environmental, economic and diplomatic fields.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 റൗണ്ട് വെടിയൊച്ചകൾ, മിനിറ്റുകൾക്കുള്ളിൽ 11 മൃതദേഹങ്ങൾ; മെക്സിക്കോയിൽ ഫുട്ബോൾ മൈതാനത്ത് സായുധ സംഘത്തിന്റെ അഴിഞ്ഞാട്ടം

crime
  •  2 hours ago
No Image

ഒമാനിൽ കനത്ത മഴ, വാദികൾ നിറഞ്ഞൊഴുകുന്നു; ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി അധികൃതർ

oman
  •  3 hours ago
No Image

ചൈനീസ് പ്രസിഡന്റിനെ ഞെട്ടിച്ച് 'വിശ്വസ്തന്റെ' ചതി; ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന് ആരോപണം; ചൈനീസ് ജനറൽ ഷാങ് യൂക്സിയ അന്വേഷണത്തിൽ

International
  •  3 hours ago
No Image

പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി പിതാവിന്റെ സാഹസിക യാത്ര; പൊലിസ് കേസെടുത്തു

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇന്ധനവില കൂടിയേക്കും; ഫെബ്രുവരിയിലെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും

uae
  •  3 hours ago
No Image

ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹ പദ്ധതി ആരംഭിച്ചു

oman
  •  3 hours ago
No Image

ഒരു ദിർഹത്തിന് 25 രൂപ; നാട്ടിലേക്ക് പണമയക്കാൻ ഇതിലും ബെസ്റ്റ് ടൈം സ്വപ്നങ്ങളിൽ മാത്രം

uae
  •  3 hours ago
No Image

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നു'; ഇനി കുടുംബം തീരുമാനിക്കട്ടെയെന്ന് എം.എ ബേബി

Kerala
  •  3 hours ago
No Image

ഒമാൻ തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം; 3 വിദേശികൾ മരിച്ചു

oman
  •  4 hours ago
No Image

വയനാട് കണിയാമ്പറ്റയില്‍ പതിനാലുകാരന് ക്രൂരമര്‍ദനം; കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago