തറ മുതല്‍ റൂഫ് വര്‍ക്ക് വരെ, എല്ലാം റോബോട്ട് ചെയ്യും; ലോകത്തെ ആദ്യ റോബോട്ടിക് വില്ല ദുബൈയില്‍ വരുന്നു
ദുബൈ: അതിവേഗം വളരുന്ന നഗരമായ ദുബൈ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വില്ല നിര്‍മ്മിക്കാനുള്ള പദ്ധതി ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. പൂര്‍ണ്ണമായും യന്ത്രമനുഷ്യരുടെ സഹായത്തോടെ ഒരുക്കുന്ന ആദ്യ പാര്‍പ്പിട വില്ലയായിരിക്കും ഇത്.
പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ 25ലധികം നൂതന സാങ്കേതിക കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും ചേര്‍ന്നുള്ള കൂട്ടായ്മയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. Zacua Ventures, Würth Group എന്നിവയുമായി ചേര്‍ന്നാണ് ദുബൈ മുനിസിപ്പാലിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ നിരവധി സ്‌പെഷ്യലൈസ്ഡ് റോബോട്ടിക് കമ്പനികളും പ്രാദേശിക കരാറുകാരും ഇതില്‍ പങ്കാളികളാകും.
എക്‌സ്‌പോ സിറ്റി ദുബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി 'ഗ്ലോബല്‍ കോണ്‍ടെക് റിപ്പോര്‍ട്ടും' പുറത്തിറക്കി. നിര്‍മ്മാണ മേഖലയിലെ സാങ്കേതിക നിക്ഷേപം 2033ഓടെ 30 ബില്യണ്‍ ഡോളര്‍ കവിയുമെന്നും വര്‍ഷം തോറും 17.5 ശതമാനം വളര്‍ച്ച ഈ രംഗത്തുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ നിര്‍മ്മാണ മേഖല നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരമായാണ് റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതികവിദ്യകളെ ദുബായ് പ്രോത്സാഹിപ്പിക്കുന്നത്.
ശോഭ റിയല്‍റ്റിയുമായി (Sobha Reatly) ചേര്‍ന്ന് '7070 സ്ട്രാറ്റജി'യും ദുബൈ അവതരിപ്പിച്ചു. 70% നിര്‍മ്മാണങ്ങള്‍ ഫാക്ടറികള്‍ക്ക് പുറത്ത് (Offsite) നിര്‍മ്മിച്ച് സൈറ്റില്‍ എത്തിക്കുകയും ഫാക്ടറികള്‍ക്കുള്ളില്‍ കുറഞ്ഞത് 70% ഓട്ടോമേഷന്‍ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ നിര്‍മ്മാണ രംഗത്ത് ഉയര്‍ന്ന ഗുണനിലവാരവും സുസ്ഥിരതയും കൈവരിക്കലും ലക്ഷ്യമാണ്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് കോര്‍പ്പറേഷന്റെ മോഡുലാര്‍ നിര്‍മ്മാണ രീതിക്ക് ദുബൈ മുനിസിപ്പാലിറ്റി അംഗീകാരം നല്‍കി. കൂടാതെ, യുവജനങ്ങള്‍ക്കായി പൊതു ഇടങ്ങളില്‍ ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് സ്‌പേസുകള്‍ നിര്‍മ്മിക്കാന്‍ 'AMANA' മോഡുലാര്‍ സിസ്റ്റങ്ങള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നിര്‍മ്മാണ വിപ്ലവം അരങ്ങേറുന്നത്.
In a city where buildings are known to rise in a blink of an eye, Dubai's Municipality has undertaken the challenge of constructing the world’s first residential villa built entirely using robotic construction systems. The global initiative will be carried out through a local and international consortium led by the authority and comprising more than 25 advanced technology companies and academic institutions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."