HOME
DETAILS

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

  
Web Desk
January 28, 2026 | 3:39 AM

pakistan renovates hindu temple and opens it to the public

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ലാഹോര്‍ കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. ലാഹോര്‍ കോട്ടയിലെ ലോഹ് ക്ഷേത്രമാണ് പൂര്‍ണമായി നവീകരിച്ചത്. ശ്രീരാമ പുത്രന്‍ ലവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ലവന്‍ എന്ന പേരില്‍ നിന്നാണ് ലാഹോര്‍ ഉണ്ടായതെന്നാണ് ഹിന്ദു വിശ്വാസം. 

ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം വാള്‍ഡ് സിറ്റി ലാഹോര്‍ അതോറിറ്റിയാണ് (WCLA) അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിച്ചത്. ഇതോടൊപ്പം സിഖ് കാലഘട്ടത്തിലെ ഹമാം, മഹാരാജ രഞ്ജിത് സിങ്ങിന്റെ അത് ദാര പവലിയന്‍ എന്നീ രണ്ട് സ്മാരകങ്ങള്‍ കൂടി നവീകരിച്ചിട്ടുണ്ട്. ആഗാ ഖാന്‍ കള്‍ച്ചറല്‍ സര്‍വീസ്-പാകിസ്ഥാനുമായി സഹകരിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലാഹോര്‍ കോട്ടയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന പരസ്പരബന്ധിതമായ അറകളുടെ ഒരു കൂട്ടമാണ് ലോഹ് ക്ഷേത്രം. സ്മാരക ദേവാലയം ഉള്‍ക്കൊള്ളുന്ന ഒരു തുറന്ന സ്ഥലമാണിത്. 

ലോഹ് അഥവാ ലവ ക്ഷേത്രം ശ്രീരാമന്റെ പുത്രന്മാരില്‍ ഒരാളായ ലവയ്ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ അനുസരിച്ച്, ലാഹോറിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 2018 ല്‍ ഇത് ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു.

 

'ലാഹോര്‍ കോട്ടയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം ആഘോഷിക്കുക എന്നതാണ് പുനരുദ്ധാരണ സംരംഭത്തിന്റെ ലക്ഷ്യം, ബ്രിട്ടീഷ് കാലഘട്ടത്തിലെ സിഖ്, ഹിന്ദു ക്ഷേത്രങ്ങള്‍, മുഗള്‍ പള്ളികള്‍ തുടങ്ങിയവയാണ് ഈ നവീകരണത്തിന്റെ ഭാഗമായിട്ടുള്ളത്. WCLA വക്താവ് ടാനിയ ഖുറേഷി പറഞ്ഞു. വിപുലമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സംരക്ഷണ പ്രക്രിയ നടത്തിയിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലാഹോര്‍ കോട്ടയെക്കുറിച്ചും സിഖ് സാമ്രാജ്യകാലത്തെ അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും സമഗ്രമായ ഒരു ധാരണ നല്‍കുന്നതിനായി, യു.എസ് ആസ്ഥാനമായുള്ള സിഖ് ഗവേഷകനായ ഡോ. തരുണ്‍ജിത് സിംഗ് ബുട്ടാലിയയെ സിഖ് സാമ്രാജ്യകാലത്തെ ലാഹോര്‍ കോട്ട എന്ന ടൂര്‍ ഗൈഡ്ബുക്ക് എഴുതാന്‍ WCLA നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ കൂ
ട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം, ഡോ. തരുണ്‍ജിത് സിംഗ്  ലാഹോര്‍ കോട്ടയില്‍ സിഖ് കാലഘട്ടത്തില്‍ (1799-1849) പരിപാലിക്കപ്പെട്ടിരുന്ന 100 ഓളം സ്മാരകങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന്റെ ചരിത്രപരമായ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചിരുന്നു.അവയില്‍ 30 ഓളം സ്മാരകങ്ങള്‍ ഇന്ന് നിലവിലില്ല.

'സിഖ് മനസ്സില്‍ ആഴത്തില്‍ വേരൂന്നിയ ഒരു വികാരപരമായ സ്മാരകമാണ് ലാഹോര്‍ കോട്ട. അരനൂറ്റാണ്ടോളം സിഖ് സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രമായിരുന്നു ഇവിടം. എന്റെ ഹൃദയത്തില്‍ ഇത് ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, എന്റെ പൂര്‍വ്വികര്‍ കോടതിയുടെ പേര്‍ഷ്യന്‍ രേഖകളായ ഉംദത് ഉത് തവാരിഖ് പ്രകാരം സിഖ് കോടതിയില്‍ ആദരണീയമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു,' ഡോ. ബുട്ടാലിയ പി.ടി.ഐയോട് പറഞ്ഞു.

 

pakistan has renovated a historic hindu temple as part of efforts to protect cultural heritage and has opened it to the public, highlighting preservation of ancient traditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയിർത്തെഴുന്നേൽപ്പിന് സഞ്ജു; കിവികൾക്കെതിരെ വിജയം തുടരാൻ ഇന്ത്യ കളത്തിൽ

Cricket
  •  2 hours ago
No Image

സംസ്ഥാന ബജറ്റ് നാളെ; 'മാജിക്' ഇല്ല, ജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളെന്ന് ധനമന്ത്രി; പ്രതിസന്ധി കഴിഞ്ഞു, ഇനി വളർച്ചയുടെ കാലമെന്നും പ്രതികരണം

Kerala
  •  3 hours ago
No Image

പ്രവാസി വോട്ട്; പുതിയ പാസ്പോർട്ടുള്ളവർക്ക് പേര് ചേർക്കുന്നതിലെ പ്രശ്നത്തിന് പരിഹാരം

Kerala
  •  3 hours ago
No Image

ഒഡിഷയിലും ക്രമക്കേട് നടത്തിയാണോ ബി.ജെ.പി അധികാരത്തില്‍ വന്നത്? ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് ബി.ജെ.ഡി

National
  •  3 hours ago
No Image

പുതിയ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ആര്‍.ബി.ഐ ഒരുങ്ങുന്നു; ലൈസന്‍സിന് കടുപ്പമേറിയ നിബന്ധനകള്‍

National
  •  3 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  4 hours ago
No Image

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും

National
  •  4 hours ago
No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  11 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  12 hours ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  12 hours ago