അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ
കൽപറ്റ: അമ്മയുടെ വിവാഹേതര ബന്ധം തങ്ങൾക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന മക്കളുടെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. സംഭവത്തിൽ മീനങ്ങാടി പൊലിസ് എസ്.എച്ച്.ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദ്ദേശം നൽകി.
കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ ഗൗരവകരമാണെന്ന് വിലയിരുത്തിയ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഉത്തരവിട്ടത്. അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള ദേഹോപദ്രവമോ ഭീഷണിയോ ഉണ്ടായാൽ മക്കൾക്ക് ഉടൻ തന്നെ മീനങ്ങാടി പൊലിസിനെ സമീപിക്കാമെന്നും കമ്മിഷൻ വ്യക്തമാക്കി.
കുട്ടികളുടെ അമ്മയ്ക്ക് പൊലിസ് കർശന താക്കീത് നൽകി. മാതാപിതാക്കൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുടുംബ കോടതിയെ സമീപിക്കാനും എസ്.എച്ച്.ഒ നിർദ്ദേശിച്ചു. കുടുംബത്തിനകത്തെ സ്വകാര്യ തർക്കങ്ങളിൽ ഇടപെടുന്നതിന് മനുഷ്യാവകാശ കമ്മിഷന് നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.
മീനങ്ങാടി എസ്.എച്ച്.ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ പരാതി തീർപ്പാക്കിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകാനാണ് നിലവിലെ നിർദ്ദേശം.
The Human Rights Commission has directed the Meenangadi Police to take immediate legal action following a complaint by children regarding their mother’s extramarital affair. The children alleged that the situation has caused them significant physical and mental distress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."