എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്തത് സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കാത്തത് കൊണ്ടാണെന്ന പ്രചാരണങ്ങളെ ശക്തമായി തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് മന്ത്രി മറുപടി നൽകിയത്. ഭൂമി സംബന്ധിച്ച എല്ലാ രേഖകളും കേരളം നേരത്തെ തന്നെ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ എല്ലാ രേഖകളും കേരളം കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചുവെന്ന് 2024-ൽ കേന്ദ്രം കത്തിലൂടെ അറിയിച്ചിരുന്നു. അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിനുശേഷം രണ്ട് കേന്ദ്ര ബജറ്റുകൾ വന്നിട്ടും കേരളത്തെ തഴയുകയാണുണ്ടായത്.
ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ച് കഷ്ടപ്പെടുന്നവർ ഇത് കാണണം. 2024-ൽ കേന്ദ്രം അയച്ച കത്തിൽ എല്ലാം വ്യക്തമാണ്. രണ്ട് ബജറ്റുകൾ കഴിഞ്ഞിട്ടും എയിംസ് എവിടെ? എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്.
കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സംസ്ഥാന സർക്കാർ ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കിയിട്ടും രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രം പദ്ധതി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ ആക്ഷേപം. കേന്ദ്രം നൽകിയ കത്ത് സഹിതമാണ് മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
kerala health minister veena george has strongly dismissed allegations that the state is responsible for the delay in setting up aiims (all india institute of medical sciences) due to a failure in providing land. kerala health minister rejects centre's land claim regarding aiims delay
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."