മസ്‌കത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശികളായ മെക്കാട്ടിൽ ജോർജ് ബിനു - ബിന്ദു ജോർജ് ദമ്പതികളുടെ മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്.
വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബേസിൽ. വാദി കബീറിലെ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ട്.
കുട്ടിയുടെ അപ്രതീക്ഷിത മരണം പ്രവാസി മലയാളികൾക്കിടയിലും സ്‌കൂൾ അധികൃതർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പ്രാദേശിക അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
a malayali student lost his life after falling from the top of a building in muscat, oman, triggering shock and grief among the expatriate community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."