സമസ്ത ശതാബ്ദി സമ്മേളനം: പതാകകൾ ഇന്ന് വരക്കലിൽ
കുണിയ (കാസർകോട്): സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പതാകകൾ ഇന്നു വരക്കലിൽ ഏറ്റുവാങ്ങും. വൈകീട്ട് നാലിന് കോഴിക്കോട് വരക്കൽ മഖാം സിയാറത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ പതാകകൾ ഏറ്റു വാങ്ങും.
സമസ്ത ട്രഷറർ പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ, സമസ്ത വൈസ് പ്രസിഡന്റ് എം.കെ മൊയ്തീൻകുട്ടി മുസ് ലിയാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, ആറ്റശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയവർ പങ്കെടുക്കും.
നാളെ രാവിലെ ഒൻപതിന് വരക്കലിൽ നിന്ന് പതാകകൾ കാസർകോട് തളങ്കര മാലിക് ദീനാർ മഖാമിലേക്ക് എത്തിക്കും. വൈകീട്ട് അഞ്ചിന് പതാകവാഹക യാത്രയ്ക്ക് തളങ്കര മാലിക് ദീനാർ മഖാമിൽ സ്വീകരണവും സിയാറത്തും നടക്കും. നാലിന് ഉച്ചക്ക് 2.30ന് തളങ്കരയിൽ നിന്നു സമ്മേളന നഗരിയായ കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലേക്ക് പതാകകളുമായി ഘോഷയാത്രയും വളണ്ടിയർ റൂട്ട് മാർച്ചും നടക്കും. തുടർന്ന് സമ്മേളന നഗരിയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേർന്ന് 99 പതാകകളും ഉയർത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."