HOME
DETAILS

2 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം, സെൽഫിക്കായി 8 എംപി ഫ്രണ്ട് ക്യാമറ, അൽകാടെൽ വി3 സീരീസ് യു.എ.ഇ വിപണിയിൽ പുറത്തിറക്കി‌

  
February 05, 2026 | 12:39 AM

Alcatel V3 series launched in the UAE market

ദുബൈ: ഫ്രഞ്ച് മൊബൈൽ ടെക്‌നോളജി ബ്രാൻഡായ അൽകാടെൽ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിൽ തങ്ങളുടെ വി3 സീരീസ് സ്മാർട് ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻ.എക്സ്.ടി പേപർ 4 ഇൻ 1 സുപ്പീരിയർ ഡിസ്‌പ്ലേ സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ. വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻ.എക്സ്.ടി വിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4 ജിബി അല്ലെങ്കിൽ 6 ജിബി റാം ഓപ്ഷനുകളോടൊപ്പം 16 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി പിന്തുണയും ഈ മോഡലിൽ ലഭ്യമാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജ് നൽകിയിരിക്കുന്ന ഈ മോഡലിൽ 2 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 50 എംപി ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കായി 8 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. വി3 പ്രോ 5 ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടി പേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണുള്ളത്. 8 ആർ ജിബി റാമും 18 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിൽ ലഭ്യമാണ്. ഈ സീരീസിലെ ഏറ്റവും പ്രീമിയം അനുഭവം നൽകുന്ന വി3 അൾട്രാ 5 ജി മോഡൽ 6.8 ഇഞ്ച് വലിപ്പമുള്ള എൻ.എക്സ്.ടി പേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത്. 6 ജിബി, അല്ലെങ്കിൽ 8 ജിബി റാം ഓപ്ഷനുകളിലും 18 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയോടെയും ലഭ്യമാണ്. വി3 സീരീസ് യഥാർഥ ഫ്രഞ്ച് എഞ്ചിനീയറിംഗ്, എൻ.എക്സ്.ടി പേപ്പർ പോലുള്ള വിപ്ലവകരമായ സാങ്കേതിക വിദ്യ എന്നിവ ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങുന്നതെന്ന് എൻ.എക്സ്.ടി സെൽ സി.ഇ.ഒ അതുൽ വിവേക് പറഞ്ഞു. വി3 സീരീസ് യു.എ.ഇയിൽ അവതരിപ്പിക്കുന്നതിന് അൽകാടെലുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഐമാർട്ട് ഗ്രൂപ്പ് & വേൾഡ്‌ വൈഡ് ഐടി സ്ഥാപകനും സി.ഇ.ഒയുമായ തമീം അഹമ്മദ് സിദ്ദിഖ് പറഞ്ഞു. 

എൻ.എക്സ്.ടി സെൽ സ്ഥാപക ചെയർമാൻ സഞ്ജീവ് റാഠി, സി.ഒ.ഒ അംഷ് റാഠി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പ് ഡയരക്ടറും മാനുഫാക്ച്ചറിങ് ഹെഡുമായ എ.കെ ഫൈസൽ, പ്രമുഖ സംരംഭകൻ സിദ്ദീഖ് തെക്കാട്ട് എന്നിവരും വി3 സീരീസ് പുറത്തിറക്കുന്ന ചടങ്ങിൽ സംബന്ധിച്ചു. 

ഇൻഫ്ളുവൻസറും യൂസുഫ് ഭായ് ഗ്രൂപ്പ് ഡയരക്ടറുമായ യൂസുഫ് ഭായ്, വ്യവസായി പോളണ്ട് മൂസ, എഫ്.എം.സി ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി ഹുസ്സൈൻ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി. 

French mobile technology brand Alcatel has officially launched its V3 series smartphones in the United Arab Emirates. The launch event, held at 11:00 AM, introduced three models: V3 Ultra 5G, V3 Pro 5G, and V3 Classic 5G, all featuring the innovative NXTPaper 4-in-1 superior display technology.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ: ഡിസംബറിൽ ദുരിതത്തിലായത് 9.82 ലക്ഷം യാത്രക്കാർ; പ്രവാസികളെയും ഗുരുതരമായി ബാധിച്ചു

National
  •  2 hours ago
No Image

വാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ

National
  •  8 hours ago
No Image

പ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Kerala
  •  8 hours ago
No Image

ശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

Kerala
  •  9 hours ago
No Image

ദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം

uae
  •  9 hours ago
No Image

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല

Cricket
  •  9 hours ago
No Image

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Kerala
  •  10 hours ago
No Image

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

Kerala
  •  10 hours ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം

uae
  •  10 hours ago
No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  10 hours ago