പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു
ആര്യമ്പാവ്: കൊമ്പം ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ കൊമ്പം വടശ്ശേരിപ്പുറം മഹല്ലിലെ നിര്‍ധനരായ അമ്പതോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.
കൊടക്കാട് സയ്യിദ് പി.കെ.ഇമ്പിച്ചികോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. ആല്യേമു, സി.ടി. അബു മുസ്ലിയാര്‍, എന്‍.കെ. അബ്ദുള്ള, സി.ടി. ഹൈദര്‍, എന്‍. മുഹമ്മദാലി മാസ്റ്റര്‍, എന്‍. ഹമീദ് പങ്കെടുത്തു.
വല്ലപ്പുഴ: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട ഇരുപതില്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഷൊര്‍ണൂര്‍ മണ്ഡലം എം.എസ്.എഫ് സംഘടിപ്പിച്ച റിവൈവ് 2016 പുതുവസ്ത്രം നല്‍കി.
ചെര്‍പ്പുളശ്ശേരിയില്‍ നടന്ന ചടങ്ങ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മാടാല മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജാഫര്‍ മാരായമംഗലം, സെക്രട്ടറി മുഹമ്മദ് റഫീഖ് ചെര്‍പ്പുളശ്ശേരി, ഫസലുല്‍ ഹഖ് പനമണ്ണ നേതൃത്വം നല്‍കി.
ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തു കല്യാണമണ്ഡപത്തില്‍ ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണപുടവ, പര്‍ദ്ദ വിതരണം നടത്തി.
കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി ദിവാകരന്‍ അധ്യക്ഷനായി. പി ഹൈദ്രു, എ.കെ മുഹമ്മദ്ഷരീഫ്, കെ.ടി സൈതലവി, സാജന്‍ എ.കെ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."