HOME
DETAILS

സൈപ്രസ് ബ്രിട്ടൻ വ്യോമതാവളം ആക്രമിച്ച ഡ്രോൺ ഇറാനിൽ നിന്നുള്ളതല്ല; വ്യക്തമാക്കി യുകെ 

  
March 05, 2026 | 1:59 PM

uk defense about cyprus drone attack

ലണ്ടൻ: സൈപ്രസിലുള്ള ബ്രിട്ടന്റെ വ്യോമസേനാ താവളം ആക്രമിച്ച സംഭവം ഇറാനിൽ നിന്ന് അല്ലെന്ന് വ്യക്തമാക്കി യുണൈറ്റഡ് കിങ്ഡം (യുകെ). ഡ്രോൺ ഇറാനിൽ നിന്ന് വിക്ഷേപിച്ചതല്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാർച്ച് മൂന്നിനാണ് സൈപ്രസിലെ ബ്രിട്ടന്റെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇറാന്റെ ഷഹെദ് ഡ്രോണിന് സമാനമായ ഡ്രോണാണ് സൈപ്രസിലെ അക്രോട്ടിരി വ്യോമതാവളം ആക്രമിച്ചതെന്നും എന്നാൽ ഈ ഡ്രോൺ ഇറാനിൽ നിന്ന് വിക്ഷേപിച്ചതല്ലെന്ന് വ്യക്തമായതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുതരണമെന്ന അമേരിക്കയുടെ ആവശ്യത്തിന് യുകെ സമ്മതം നൽകിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം ഉണ്ടായത്.

ഇസ്‌റാഈൽ - അമേരിക്ക സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണത്തിൽ പിന്നാലെ പശ്ചിമേഷ്യയിൽ ആകെ വ്യാപിച്ച ആക്രമണത്തിൽ പശ്ചിമേഷ്യക്ക് പുറത്തുണ്ടായ ആദ്യ ആക്രമണമായിരുന്നു  സൈപ്രസിലുണ്ടായത്. രണ്ട് ഡ്രോണുകളാണ് പതിച്ചത്. സാമ്പത്തവത്തിൽ ആർക്കും പരിക്കേൽക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാകുകയോ ചെയ്തിരുന്നില്ല. 

കൂടുതൽ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനായി ബ്രിട്ടീഷ് റോയൽ നേവിയുടെ വൈൽഡ്കാറ്റ് ഹെലികോപ്ടറുകൾ ഉൾപ്പെടെ സൈപ്രസ് സൈനിക താവളത്തിൽ വിന്യസിക്കുമെന്നും യുകെ വ്യക്തമാക്കി. മേഖലയിലെ ബ്രിട്ടീഷ് സഖ്യകക്ഷികളുടെ താൽപര്യം സംരക്ഷിക്കുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  5 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  5 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  5 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  5 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  5 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  5 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  5 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  5 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  5 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  5 days ago