HOME
DETAILS

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

  
Web Desk
March 05, 2026 | 5:28 PM

lieutenant governor of ladakh resign after nine months of service

ലഡാക്: ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത രാജിവെച്ചു. 2025 ജൂലൈ 18നാണ് കവിന്ദര്‍ സ്ഥാനമേറ്റത്. കേവലം 9 മാസം പൂര്‍ത്തിയാകുമ്പോഴാണ് രാജി പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് കവിന്ദറിന്റെയും രാജി. 

ലഡാകിന്റെ മൂന്നാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു കവിന്ദര്‍. ലഡാകിന്റെ സംസ്ഥാന പദവി, ഭരണഘടന ആറാം ഷെഡ്യുള്‍ പ്രകാരമുള്ള സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തിന്റെ കാലയളവില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ജമ്മു കശ്മീര്‍ സംസ്ഥാനമായിരുന്നപ്പോള്‍ അവിടുത്തെ അവസാനത്തെ ഉപമുഖ്യമന്ത്രിയായും, നിയമസഭാ സ്പീക്കറായും കവീന്ദര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 


അതേസമയം മൂന്നരവർഷത്തെ സേവനത്തിന് പിന്നാലെയാണ് ബം​ഗാൾ ​ഗവർണർ ആനന്ദബോസിന്റെ അപ്രതീക്ഷിത രാജി. ഡൽഹിയിൽ വെച്ചാണ് അദ്ദേഹം രാജി നൽകിയതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഗവർണർ പദവിയിൽ താൻ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് രാജിവെച്ച് പടിയിറങ്ങുന്നതെന്നും ആനന്ദ ബോസ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. ആനന്ദ ബോസിനു പകരം ആർ.എൻ. രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കുമെന്നാണു വിവരം. 

ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു. രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്രത്തിൽ നിന്ന് ഗവർണർക്ക് സമ്മർദം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതമില്ലെന്നും മമത എക്സിൽ കുറിച്ചു. ആർ.എൻ. രവിയെ പുതിയ ഗവർണറായി നിയമിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയതായും എന്നാൽ ഇക്കാര്യത്തിൽ ഒരു ആലോചനയും നടന്നിട്ടില്ലന്നും മമത എക്സിൽ കുറിച്ചു.

തമിഴ്‌നാട് മുൻ ഗവർണർ ആണ് പുതുതായി നിയമിതനായ ആർ.എൻ. രവി. ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന കീഴ്‌വഴക്കം കേന്ദ്രം ലംഘിച്ചു. ഇത് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുന്നതും ഫെഡറൽ സംവിധാനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ് എന്നും മമത ബാനർജി പറഞ്ഞു. 

Kavinder Gupta resigned as the lieutenant governor of Ladakh. he had assumed office on july 18, 2025, and the resignation comes after completing just nine months in the post.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  a day ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a day ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  2 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  2 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  2 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  2 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  2 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  2 days ago