HOME
DETAILS

സ്വകാര്യ ബസുകൾ ലാഭത്തിലാണല്ലോ, പിന്നെന്തേ അതേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിക്ക് മാത്രം നഷ്ടം?; കടുത്ത ചോദ്യങ്ങളുമായി സുപ്രിം കോടതി

  
Web Desk
March 09, 2026 | 8:02 AM

private buses are profitable then why is ksrtc running at a loss on the same routes supreme court raises tough questions

ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി സാമ്പത്തികമായി ലാഭത്തിലാണെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാറിന്റെ തുടർച്ചയായുള്ള പ്രസ്താവനയ്ക്കെതിരെ സുപ്രിംകോടതി. ലാഭത്തിലാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് വിരമിച്ച  ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വൈകുന്നത് എന്ന് സുപ്രിംകോടതി ചോദിച്ചു. 

ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകൾ ലാഭകരമായി മുന്നോട്ട് പോകുമ്പോൾ, ദീർഘദൂര സർവീസുകൾ നടത്തുകയും, സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ആർടിസി മാത്രം എന്തുകൊണ്ടാണ് ഇത്ര വലിയ നഷ്ടം നേരിടുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

സ്വകാര്യ മേഖലയ്ക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന അതേ റൂട്ടുകളിൽ ഓടിയിട്ടും എന്തുകൊണ്ടാണ് കെഎസ്ആർടിസിക്ക് നഷ്ടം സംഭവിക്കുന്നത്? ഇത്രയും വലിയ സാമ്പത്തിക ബാധ്യത സഹിച്ച് എന്തിനാണ് സ്ഥാപനം ഇത്തരത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും സുപ്രിംകോടതി ആരാഞ്ഞു. പിഎഫ് തുകയും പെൻഷൻ ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണ്. അത് സ്ഥാപനം നൽകുന്ന ചാരിറ്റി (ദാനം) അല്ലെന്ന് കോടതി കർശനമായി ഓർമ്മിപ്പിച്ചു.

കോടതിയുടെ ചോദ്യങ്ങൾക്ക് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബിദ് അലി ബീരാൻ, സ്റ്റാൻഡിംഗ് കൗൺസൽ പ്രണവ് കൃഷ്ണ എന്നിവർ മറുപടി നൽകി.

കെഎസ്ആർടിസി ലാഭം മാത്രം നോക്കിയല്ല പ്രവർത്തിക്കുന്നത്. കളക്ഷൻ കുറവാണെങ്കിലും പൊതുജനതാൽപര്യം മുൻനിർത്തി പല ഉൾനാടൻ റൂട്ടുകളിലും സർവീസ് നടത്തുന്നുണ്ട് എന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.

വിരമിച്ച വെഹിക്കിൾ ഇൻസ്പെക്ടർ പ്രദീപ് നായർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. പെൻഷൻ വിതരണത്തിൽ കൃത്യമായ സീനിയോറിറ്റി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്നും കോടതി സൂചന നൽകി. പെൻഷനുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നിലവിൽ സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്.

 

The court questioned why KSRTC struggles with losses while private operators manage to make a profit in the same environment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകുന്നില്ലേ? യുഎഇയിലെ നിയമപരമായ അവകാശങ്ങളും നഷ്ടപരിഹാരവും അറിഞ്ഞിരിക്കാം

uae
  •  9 hours ago
No Image

ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണ് ഇളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പ്: പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് വയോധികയ്ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തി ബിജെപി 

Kerala
  •  9 hours ago
No Image

ദുബൈയുടെ ​ഗതാ​ഗത ഭൂപടം മാറ്റിവരയ്ക്കാൻ 'ഗോൾഡ് ലൈൻ'; വാടക കുറഞ്ഞ ഇടങ്ങളിലേക്ക് ചേക്കേറാൻ താമസക്കാർ

uae
  •  9 hours ago
No Image

ബാബറോ? ബാബറിനെയോക്കെ കിങ് ഒറ്റ സെഞ്ച്വറിയിൽ തീർത്തു; മറികടന്ന് ലോക റെക്കോർഡ്!

Cricket
  •  9 hours ago
No Image

ആർ.എസ്.എസ് എന്നാൽ 'രാഷ്ട്രീയ കീഴടങ്ങൽ സംഘം'; റാം മാധവിന്റെ പ്രസ്താവനയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  10 hours ago
No Image

കരുണയുടെ കരം നീട്ടി ദുബൈ; കഴിഞ്ഞ വർഷം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സഹായമെത്തിച്ചത് 16.5 കോടി ജനങ്ങളിലേക്ക്

uae
  •  10 hours ago
No Image

കോളജ് പരിസരത്തുവെച്ച് എംഡിഎംഎയുമായി യുവതി പിടിയില്‍ 

Kerala
  •  10 hours ago
No Image

ഗൂഗിള്‍പേയോ ഫോണ്‍പേയോ ഒന്നും വേണ്ട;  ഇനി വാട്‌സ്അപ്പിലൂടെയും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം...

Kerala
  •  10 hours ago
No Image

പുളിക്കലിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച: പ്ലസ് വൺ വിദ്യാർത്ഥിയും സംഘവും കുടുങ്ങി; പിടിയിലായത് സിനിമാ സ്റ്റൈൽ മോഷണത്തിന് ശേഷം

crime
  •  10 hours ago


No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയ്ക്ക് ഡിജിറ്റല്‍ തിരിച്ചടി; ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് അണ്‍ഫോളോ ചെയ്തത് 10 ലക്ഷം പേര്‍ 

National
  •  10 hours ago
No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  11 hours ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  11 hours ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  11 hours ago