HOME
DETAILS

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിനെച്ചൊല്ലി തർക്കം; അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി തിരച്ചിൽ

  
Web Desk
March 10, 2026 | 9:51 AM

Alappuzha man attacked with hammer following dispute over phone message

ആലപ്പുഴ: ഫോൺ സന്ദേശത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപം ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചക്കുപറമ്പ് സ്വദേശിയായ ഷിബിൻ രാജിനാണ് (28) അയൽവാസിയുടെ മർദ്ദനമേറ്റത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിബിൻ ജോൺസണായി പൊലിസ് തിരച്ചിൽ ശക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച പ്രതിയായ ജിബിന്റെ ഭാര്യയുടെ ഫോണിലേക്ക് ഷിബിൻ രാജ് ഒരു സന്ദേശം അയച്ചിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കവും നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉച്ചയോടെ ജിബിൻ ഷിബിനെ തടഞ്ഞുനിർത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റ ഷിബിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ സങ്കീർണ്ണമായി തുടരുകയാണ്.

പരുക്കേറ്റ ഷിബിൻ രാജിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലിസ് വധശ്രമത്തിന് കേസെടുത്തത്. പ്രതിക്കായി തമിഴ്‌നാട് അതിർത്തികളിലടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

 

A 28-year-old man, Shibin Raj, was brutally attacked with a hammer by his neighbor, Jibin Johnson, near Mangalam Road in Alappuzha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  8 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  8 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  8 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  8 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  8 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  8 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  8 days ago