മണക്കാടിനെ നിയമസാക്ഷരമാക്കാന്‍ ഒരു വര്‍ഷത്തെ കര്‍മപദ്ധതി
മണക്കാട്: മണക്കാട് പഞ്ചായത്ത് സമ്പൂര്‍ണമായി നിയമസാക്ഷരമാകുന്നു. ലൈബ്രറി കൗണ്‍സില്‍ മണക്കാട് പഞ്ചായത്ത് നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ രണ്ടുമുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടിയാണു സംഘടിപ്പിക്കുന്നത്.
പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും നിയമസാക്ഷരതാസമിതി രൂപീകരിക്കുന്നതിനുമായി ചിറ്റൂര്‍ ജവഹര്‍ മെമ്മോറിയല്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗം തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എ.ജി സുകുമാരന്‍ അധ്യക്ഷനായി. പ്രൊഫ. ജോസഫ് അഗസ്റ്റിന്‍, മണക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എസ് ജേക്കബ്, ഡി ഗോപാലകൃഷ്ണന്‍, ബെന്നി മനയാട്ട് എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വത്സാ ജോണ്‍, പി.കെ സുകുമാരന്‍, പി.എസ് ജേക്കബ്, ഡി ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായുള്ള സാക്ഷരതാസമിതിയുടെ ഭാരവാഹികള്‍ പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ (ചെയര്‍മാന്‍), കെ.ആര്‍ രമണന്‍, ബെന്നി മനയാട്ട്, സി.വി ജോസ്, യു.എന്‍ രവീന്ദ്രന്‍, ആശ മാത്യു (വൈസ് ചെയര്‍മാന്മാര്‍), എ.ജി സുകുമാരന്‍ (കണ്‍വീനര്‍), ടി.കെ ശശിധരന്‍, അനില്‍ മാനാംകുഴിയില്‍, പി.എ തോമസ്, സുധീന്ദ്രന്‍, ആശ സന്തോഷ് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."